'ഫ്ലക്സ് ബോർഡുകൾ കഴുത്തിന് വെട്ടുന്നു, കണ്ണൂരിൽ നിന്നും ഭീകരവാദികളെ ആലപ്പുഴയിൽ എത്തിച്ചിട്ടുണ്ട്'

ആലപ്പുഴ: കണ്ണൂരിൽ നിന്നും ഭീകരവാദികൾ ആലപ്പുഴയിലെത്തിയിട്ടുണ്ടെന്ന് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച സംഭവത്തിൽ ജനങ്ങളെ പറ്റിക്കുന്ന അന്വേഷണമാണ് പോലീസ് നടത്തുന്നതെന്നും അവർ ആരോപിച്ചു. ആലപ്പുഴയില്‍ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.
കേരളത്തിൽ ഭീകരവാദ പ്രസ്ഥാനങ്ങളുടെ കൊലക്കത്തിക്ക് ഇരയായി ആളുകള്‍ മരിച്ചിട്ടും അതേ പ്രസ്ഥാനം തങ്ങൾ യു.ഡി.എഫിനെ പിന്തുണയ്ക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നു. എന്നാൽ, ഈ പിന്തുണ തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് പറയാനുള്ള സാമാന്യ മര്യാദപോലും കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും കാണിക്കുന്നില്ല.
കണ്ണൂരില്‍ നിന്ന് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് ഭീകരവാദികളെ എത്തിച്ചിട്ടുണ്ട്. ഫ്ലക്സ് ബോർഡുകൾ കഴുത്തിന് വെട്ടിയെടുക്കുക. ആ വെട്ടിയെടുത്ത ഫ്ലക്സ് ബോർഡിന് മുകളിൽ ആരിഫിന്റെ ഫോട്ടോ വയ്ക്കുക. തന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കാൻ ഒരു സെൽ തന്നെ മണ്ഡലത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതൊന്നും ആലപ്പുഴയിലെ സാധാരണക്കാരനായിട്ടുള്ള കമ്യൂണിസ്റ്റുകാരനോ കോണ്‍ഗ്രസുകാരനോ ചെയ്യുന്ന കാര്യമല്ലെന്നും ശോഭാ ആരോപിച്ചു.
വിഷയത്തിൽ കളക്ടർ ഉത്തരവിടുമ്പോൾ ജനങ്ങളെ പറ്റിക്കുന്ന അന്വേഷണമാണ് പോലീസ് നടത്തുന്നത്. സ്ഥാനാർഥിയോ സ്ഥാനാർഥിയുടെ ആളുകളോ സ്ഥലത്തെത്തുന്നതിന് മുമ്പ് ഫ്ലക്സ് ബോർഡുകൾ സർക്കാർ ഉദ്യോഗസ്ഥന്മാരെക്കൊണ്ട് മാറ്റുന്നു.
ഇക്കാര്യത്തില്‍ കളക്ടർ ഉത്തരവിടുമ്പോള്‍ ജനങ്ങളെ പറ്റിക്കുന്ന അന്വേഷണമാണ് പോലീസ് നടത്തുന്നത്. ഫ്ലക്സ് ബോര്‍ഡുകള്‍ പരിശോധിക്കാന്‍ വരുന്നതിന് മുമ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെക്കൊണ്ട് സ്ഥാനാര്‍ഥിയോ അവരുടെ ആളുകളോ വരുന്നതിന് മുമ്പ് കൊണ്ട് പോകുന്ന പ്രവണതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: Terrorists been brought to Alappuzha from Kannur Shobha Surendran