നോർത്ത് ഈസ്റ്റ് ഡൽഹിയിൽ കനയ്യകുമാർ, ജലന്ധറിൽ ചരൺജിത് സിങ് ചന്നി; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

കനയ്യ കുമാര്‍| Photo: ANI
കനയ്യ കുമാര്‍| Photo: ANI

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പുതിയ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കനയ്യ കുമാർ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്ന് മത്സരിക്കും. പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ജലന്ധറിൽ നിന്ന് മത്സരിക്കും. 

ജെ.എൻ.യു. വിദ്യാർഥി യൂണിയൻ നേതാവായ കനയ്യ കുമാർ നേരത്തെ ബിഹാറിലെ ബെഗുസരായിൽ നിന്ന് സി.പി.ഐയ്ക്ക് വേണ്ടി മത്സരിച്ചിരുന്നു. അന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിനോടായിരുന്നു തോറ്റത്. പിന്നീട് 2021-ൽ കോൺഗ്രസിൽ ചേരുകയായിരുന്നു. ഇത്തവണ ബി.ജെ.പിയുടെ മനോജ് തിവാരിയാണ് കനയ്യകുമാറിന്റെ എതിരാളി. 

Content Highlights: Kanhaiya Kumar vs Manoj Tiwari in key Delhi seat as Congress releases fresh list