അത്ര എളുപ്പമല്ല വടകര കടക്കാന്‍; വോട്ടുകൾ കണക്ക് പറയുന്നു

.
.

കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലായി ലോക്സഭയിലേക്ക് യു.ഡി.എഫിനെ വിജയിപ്പിച്ച മണ്ഡലമാണ് വടകര. അതിന് മുമ്പ് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അവിടെ വിജയിച്ചത് 1977-ലാണ്. അന്ന് കോണ്‍ഗ്രസിലായിരുന്ന കെ.പി. ഉണ്ണികൃഷ്ണനായിരുന്നു അത്. (കെ.പി. ഉണ്ണികൃഷ്ണന്‍ പീന്നീടും മത്സരിച്ചു വിജയിച്ചു, കോണ്‍ഗ്രസുകാരനല്ലായിരുന്നു എന്നു മാത്രം) സമീപകാലത്ത് ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വടകര ലോക്സഭയിലേക്ക് അയച്ചത് ഒരു എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെ ആണ്. 20 വര്‍ഷം മുമ്പ് 2004-ല്‍ പി. സതീദേവിയെ 1.3 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍. 

1996 മുതല്‍ 2004 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ സി.പി.എം. സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജയിച്ചുപോന്ന ആ വടകരയിലാണ് ഇത്തവണ മട്ടന്നൂർ എം.എൽ.എ. കെ.കെ. ശൈലജയും കോണ്‍ഗ്രസിലെ യുവതുര്‍ക്കി ഷാഫി പറമ്പിലും ഏറ്റുമുട്ടുന്നത്. ലോകപ്രശസ്തയായ കേരളത്തിലെ മുന്‍ ആരോഗ്യമന്ത്രിയും യു.ഡി.എഫ്. സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ മണ്ഡലത്തില്‍ അവസാനനിമിഷം ഇറക്കിയ പാലക്കാട് എം.എല്‍.എയും തമ്മിലുള്ള മത്സരം.

Content Highlights: Who will win the Vatakara constituency? Dive into the showdown between Shafi Parambil , KK Shailaja

Continue reading