അദ്വാനിയുടെ രഥം അയോധ്യയിലെത്തിച്ച മോദി; വീണ്ടും വഴിയൊരുക്കുമോ ഗ്യാരന്റിത്തേര്‌?

നരേന്ദ്രമോദി ഹൈദരാബാദിലെ റോഡ് ഷോയ്ക്കിടെ | ഫോട്ടോ: പി.ടി.ഐ.
നരേന്ദ്രമോദി ഹൈദരാബാദിലെ റോഡ് ഷോയ്ക്കിടെ | ഫോട്ടോ: പി.ടി.ഐ.

തുടര്‍ച്ചയായി മൂന്നാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ രാഷ്ട്രീയനേതാവായിരുന്നില്ല അന്ന് നരേന്ദ്ര ദാമോദര്‍ ദാസ് മോദി. എന്നാല്‍, 182-ല്‍ 115 സീറ്റുമായി ഗുജറാത്ത് മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 2012 ഡിസംബര്‍ 12-ന് അഹമ്മദാബാദിലെ ജെ.പി. ചൗക്കില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം നടത്തിയ പ്രസംഗത്തിന് പ്രത്യേകതകള്‍ ഏറെയായിരുന്നു. മുന്‍കാലങ്ങളില്‍ താനെന്തെങ്കിലും തെറ്റായി ചെയ്തിട്ടുണ്ടെങ്കില്‍, ആറു കോടി ഗുജറാത്തികളോടും മാപ്പു ചോദിക്കുന്നുവെന്ന് മോദി ആ പ്രസംഗത്തില്‍ പറഞ്ഞു. ഈ വിജയം നരേന്ദ്ര മോദിയുടേതല്ല, ആറു കോടി ഗുജറാത്തികളുടേയും വികസനവും അഭിവൃദ്ധിയും ആഗ്രഹിക്കുന്ന രാജ്യത്തെ ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞുവെച്ചു. എല്ലാത്തിനും ഉപരിയായി ആ പ്രസംഗം, പതിവ് ഗുജറാത്തി വിട്ട് ഹിന്ദിയിലായിരുന്നു എന്നതും പ്രത്യേകതയായിരുന്നു.

മുഖ്യമന്ത്രി പദത്തില്‍ മൂന്നാം തവണയുമെത്തിയ നരേന്ദ്ര മോദി ആ യാത്ര പാതിയില്‍നിര്‍ത്തി ഡല്‍ഹിയിലേക്ക് വണ്ടി കയറി. രാഷ്ട്രീയയാത്രയില്‍ സ്വായത്തമാക്കിയ പാഠങ്ങളും തന്ത്രങ്ങളും കൈമുതലാക്കി, ഇന്ത്യയില്‍ ഒരു രാഷ്ട്രീയനേതാവിന്‌ എത്തിച്ചേരാവുന്ന ഏറ്റവും വലിയ അധികാരപദവിയിലേക്ക് ലക്ഷ്യമുറപ്പിച്ചു. പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ വഴിത്തിരിവായ തിരഞ്ഞെടുപ്പ് ഫലം കുറിച്ച് 2014 മേയ് 16-ന് ഇന്ത്യയുടെ 14-ാം പ്രധാനമന്ത്രിയായി. 31 ശതമാനത്തോളം വോട്ടും 282 സീറ്റും നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള കോണ്‍ഗ്രസ് ഇതരപാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നു. 2014-ല്‍ ഡല്‍ഹിയിലേക്കുള്ള യാത്ര, മോദി 2012-ലോ അതിനുമുമ്പോ തുടങ്ങിയിരുന്നു. കോണ്‍ഗ്രസോ? തുടര്‍ച്ചയായി രണ്ടുതവണ യു.പി.എ. സഖ്യത്തില്‍ ഭരണത്തിലിരുന്നിട്ടും അതിന്റെ നന്മകളെല്ലാം മറന്നുകളയും വിധമുള്ള തകര്‍ച്ച, ഇതിനിടയില്‍ എവിടെയോ സ്വയം തുടങ്ങിവെക്കുകയും ചെയ്തു.

Content Highlights: How Modi won 2014 and 2019 elections; The Political journey, will he win a third term

Continue reading