ഉത്തർപ്രദേശിൽ എൻഡിഎക്ക് വൻ വിജയം, നിലംതൊടാതെ ബിഎസ്പി; എക്സിറ്റ് പോള്‍ ഫലങ്ങള്‍

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ എൻ.ഡി.എയ്ക്ക് വൻ വിജയം പ്രവചിച്ച് എക്സിറ്റ് പോളുകൾ. മുന്നണി 2019 ലെ സീറ്റുനില മെച്ചപ്പെടുത്തുമെന്നും പ്രവചനം. 80 സീറ്റുകളിൽ 69-74 സീറ്റുകളിൽ എൻ.ഡി.എയും 6-11 സീറ്റുകളിൽ ഇന്ത്യ മുന്നണിയും വിജയിക്കുമെന്നാണ് റിപ്പബ്ലിക് ഭാരത്-മാട്രൈസിന്റെ പ്രവചനം. ഇന്ത്യ മുന്നണിയുമായി സഖ്യം ചേരാതെ ഒറ്റയ്ക്ക് മത്സരിച്ച ബിഎസ്പിക്ക് ഒരു സീറ്റു പേലും നേടാൻ സാധിക്കുകയില്ലന്നും റിപ്പബ്ലിക് ഭാരത്-മാട്രൈസ് പ്രവചിക്കുന്നു.
എൻ.ഡി.ടി.വി. ജൻ കി ബാത്, എൻ.ഡി.എക്ക് 68 -74 സീറ്റുകളും ഇന്ത്യ മുന്നണിക്ക് 12-16 സീറ്റുകളും ബിഎസ്പിക്ക് പൂജ്യം സീറ്റുകളും പ്രവചിക്കുന്നു. ന്യൂസ്-ഡി-ഡൈനാമിക്‌സ് എൻ.ഡി.എക്ക് 69 സീറ്റുകളും ഇന്ത്യ മുന്നണിക്ക് 11 സീറ്റുകളും പ്രവചിക്കുന്നു. ന്യൂസ് നേഷൻ എക്‌സിറ്റ് പോൾ അനുസരിച്ച്, യുപിയിൽ എൻഡിഎയ്ക്ക് 67 സീറ്റുകളും ഇന്ത്യ മുന്നണിക്ക് 11 സീറ്റുകളും ലഭിച്ചേക്കും. ബി.എസ്.പിക്ക് ഒരു സീറ്റു പേലും നേടാൻ സാധിക്കുകയില്ലന്നാണ് ന്യൂസ്-ഡി-ഡൈനാമിക്‌സിന്റെയും ന്യൂസ് നേഷൻ എക്‌സിറ്റ് പോളിന്റെയും പ്രവചനം.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ ബിജെപി 62 സീറ്റും ബി.എസ്.പി. 10 സീറ്റും എസ്.പി. 5 സീറ്റും എഡി(എസ്) 2 സീറ്റും കോൺഗ്രസ് ഒരു സീറ്റുമാണ് നേടിയത്.
Content Highlights: exit polls predicts a big win again for NDA at UP