പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; 'കാറ്റ് തിരിഞ്ഞുവീശും'

ന്യൂഡൽഹി: പശ്ചിമ ബംഗാളില്‍ ബിജെപി മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ജൻ കി ബാത് ബിജെപിക്ക് 21 മുതൽ 26 സീറ്റുകളിൽ വിജയം പ്രവചിക്കുന്നു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് 16 -18 സീറ്റുകളും കോൺഗ്രസിന് 0-2 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം.
2019-ൽ തൃണമൂലിന് അനുകൂലമായിരുന്ന കാറ്റ് ഇത്തവണ തിരിച്ചു വീശുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. ന്യൂസ്-ഡി-ഡൈനാമിക്‌സ് ബി.ജെ.പിക്ക് 21 ഉം തൃണമൂലിന് 19 ഉം കോൺഗ്രസിന് രണ്ടു സീറ്റുകളിലും വിജയം പ്രവചിക്കുന്നു. റിപ്പബ്ലിക് ഭാരത്-മാട്രൈസ് ബി.ജെ.പിക്ക് 21 - 25 സീറ്റുകളിൽ വിജയ സാധ്യതയും തൃണമൂൽ 16 - 20 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും പ്രവചിക്കുന്നു. 0-1 സീറ്റുകളാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. ആർ ബംഗ്ല ബിജെപിക്ക് 22 സീറ്റും തൃണമൂലിന് 18 സീറ്റും പ്രവചിക്കുന്നു. 2019 ൽ പശ്ചിമ ബംഗാളിൽ തൃണമൂൽ 22 സീറ്റുകളും ബിജെപി 18 സീറ്റുകളും കോൺഗ്രസ് 2 സീറ്റുകളുമായിരുന്നു നേടിയത്.
Content Highlights: Exit Polls predict BJP Ahead in west bengal