ഹേമ മാലിനിക്കെതിരേ അധിക്ഷേപ പരാമര്‍ശം; രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്ക് 48 മണിക്കൂര്‍ വിലക്ക്

ന്യൂഡല്‍ഹി: ബി.ജെ.പി എം.പി ഹേമ മാലിനിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് എം.പി രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന ആദ്യ വിലക്കാണ് സുര്‍ജേ വാലയ്‌ക്കെതിരേയുള്ളത്.
പരാതി സംബന്ധിച്ച് സുര്‍ജേവാലയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു. സുര്‍ജേവാലയുടെ മറുപടി കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അദ്ദേഹത്തിനെതിരേ നടപടിയെടുത്തത്. പരാമര്‍ശം ഹേമ മാലിനിയുടെ വ്യക്തിത്വത്തിനും അന്തസ്സിനും കോട്ടം തട്ടുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലയിരുത്തി.
പൊതുപരിപാടികള്‍, റാലികള്‍, റോഡ് ഷോകള്‍, മാധ്യമ ഇടപെടല്‍ എന്നിവയില്‍ നിന്നെല്ലാം 48 മണിക്കൂറോളം മാറി നില്‍ക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുര്‍ജേവാലയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണി മുതല്‍ 48 മണിക്കൂറോളമാണ് വിലക്ക്.
Content Highlights: EC bans congress mp randeep surjewala from campaigning for 48 hours over remark against hema malini