ബി.ജെ.പിയെ വിറപ്പിച്ച മഹുവ കൃഷ്ണനഗറില്‍ 57,000 വോട്ടിന് മുന്നില്‍

കൊല്‍ക്കത്ത: ബി.ജെ.പി ബ്ലാക്ക് ലിസ്റ്റില്‍ പ്രധാനിയായ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മഹുവ മൊയിത്ര രണ്ടാം തവണയും പാര്‍ലമെന്റിലെ ഉറച്ച സ്വരമായേക്കുമെന്ന് സൂചന.
മഹുവ മൊയിത്ര 57,000-ത്തോളം വോട്ടിന് മുന്നിനാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ അമൃത റോയിയെയെ പിന്നിലാക്കിയിരിക്കുന്നത്. സി.പി.എമ്മിൻ്റെ എസ്.എം സാദി മൂന്നാം സ്ഥാനത്തുണ്ട്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 63,218 വോട്ട് ഭൂരിപക്ഷത്തിനാണ് മഹുവ കൃഷണ നഗറില്‍ നിന്ന് ജയിച്ചത്.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 63,218 വോട്ട് ഭൂരിപക്ഷത്തിനാണ് മഹുവ കൃഷണ നഗറില്‍ നിന്ന് വിജയിച്ചത്. ഇടതിന്റെ ഉറച്ചു കോട്ടയായിരുന്ന കൃഷണനഗര്‍ 1999-ല്‍ മാത്രമാണ് ബി.ജെ.പി ഉദിച്ചത്. കൃഷ്ണ നഗറിൽ നേരിട്ടെത്തിയായിരുന്നു പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും മഹുവക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.
എൻ.ഡി.യെക്കെതിരെ മഹുവ പാർലമെൻ്റിൽ നടത്തിയ പ്രസംഗങ്ങൾ സർക്കാരിനെ നിർത്തിപ്പൊരിച്ചവയായിരുന്നു. ഫാസിസം വരുന്നതിന്റെ ഏഴു ലക്ഷണങ്ങള്‍ വരച്ചിട്ട, ബി.ജെ.പി. വാദമുഖങ്ങള്‍ ഓരോന്നും എടുത്തുവെച്ച് അതിന്റെ എതിര്വാദങ്ങളുയര്ത്തിയായിരുന്നു മഹുവയുടെ ആദ്യ പ്രസംഗം.
Content Highlights: mahua moitra leading in krishnanagar for more than 57000 votes