ജഗന്നാഥനെ മോദിയുടെ ഭക്തനാക്കി;വിമര്‍ശനം, ഉപവസിച്ച് പ്രായശ്ചിത്തം ചെയ്ത് ബി.ജെ.പി. സ്ഥാനാര്‍ഥി

പുരിയില്‍ തിങ്കളാഴ്ച നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സാംബിത് പത്രയും
പുരിയില്‍ തിങ്കളാഴ്ച നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സാംബിത് പത്രയും

ഭുവനേശ്വർ: റോഡ്ഷോയ്ക്കിടെ നടത്തിയ പ്രസ്താവനയിലെ നാക്കുപിഴ രൂക്ഷവിമർശനത്തിനിടയാക്കിയതോടെ പുരി മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി സംബിത് പത്ര പ്രായശ്ചിത്തമായി ത്രിദിന ഉപവാസത്തിൽ. ചൊവ്വാഴ്ചയാണ് നാക്കുപിഴയ്ക്ക് ക്ഷമാപണം നടത്തിയ സംബിത് ഉപവാസത്തിലാണെന്ന് വിശദമാക്കിയത്. എക്സിലൂടെയാണ് സംബിത് ക്ഷമാപണം നടത്തിയത്.

ഭഗവാൻ ജഗന്നാഥൻ മോദിയുടെ ഭക്തനാണെന്നാണ് സംബിത് പറഞ്ഞത്. എന്നാൽ, മോദി ജഗന്നാഥന്റെ ഭക്തനാണെന്ന് പറയാനാണ് താൻ ഉദ്ദേശിച്ചതെന്ന് പിന്നീട് സംബിത് വ്യക്തമാക്കി.

പരാമർശം വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഒഡിഷയുടെ അഭിമാനത്തെ സംബിത് മുറിവേൽപ്പിച്ചെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് കുറ്റപ്പെടുത്തി. പരാമർശത്തിനെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി.

Content Highlights: lok sabha election 2024 puri candidate sambit patra