'മറ്റുപാര്‍ട്ടികളില്‍നിന്ന് വന്നവര്‍ക്ക് പരിഗണന'; ഒഡിഷയില്‍ ബിജെഡി വിട്ട മുന്‍ എം.പി ബിജെപിയില്‍

ന്യൂഡല്‍ഹി: പാര്‍ട്ടി വിട്ട ബി.ജെ.ഡി. മുന്‍ എം.പിയും ജില്ലാ പ്രസിഡന്റുമായിരുന്ന പ്രഭാസ് കുമാര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പ്രഭാസിനെ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു. ബി.ജെ.ഡിയില്‍ അന്തസ്സും ആത്മാഭിമാനവുമുള്ളവര്‍ക്ക് തുടരാനാകില്ലെന്ന് അഭിപ്രായപ്പെട്ട പ്രഭാസ്, നരേന്ദ്രമോദിയുടെ നേതൃത്വത്തെ പ്രകീര്‍ത്തിച്ചു.
2014-ല്‍ ബര്‍ഗഢ് മണ്ഡലത്തില്‍നിന്നുള്ള എം.പിയായിരുന്നു പ്രഭാസ് കുമാര്‍ സിങ്. കഴിഞ്ഞ തവണ ഇവിടെനിന്ന് പരാജയപ്പെട്ട പ്രസന്ന ആചാര്യ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെ പ്രഭാസ് ഇവിടെ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ബര്‍ഗഢ് ജില്ലാ ബി.ജെ.പി. മുന്‍ വൈസ് പ്രസിഡന്റായിരുന്ന സുശാന്ത് മിശ്രയുടെ ഭാര്യ പരിനീത മിശ്രയെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ബി.ജെ.ഡിയുടെ തീരുമാനം.
ജില്ലാ പ്രസിഡന്റായ തന്നോട് ആലോചിക്കാതെയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് എന്ന് ആരോപിച്ചാണ് പ്രഭാസ് രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ ആദര്‍ശം കൈമോശം വന്നുവെന്നും ആഭ്യന്തരജനാധിപത്യം നഷ്ടമായെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയുടെ സുരേഷ് പുജാരിയാണ് ഇവിടെ സിറ്റിങ് എം.പി. ഇദ്ദേഹം ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബ്രജ്‌രാജ് നഗറില്‍നിന്ന് മത്സരിക്കും. പ്രദീപ് പുരോഹിത് ആണ് ബര്‍ഗഢിലെ സ്ഥാനാര്‍ഥി.
Content Highlights: Former BJD MP Prabhas Kumar Singh joins BJP