ബീഹാറിലെ എൻഡിഎയുടെ ഏക മുസ്ലീം എം.പി ആര്‍.ജെ.ഡിയിൽ ചേർന്നു

മെഹ്ബൂബ് അലി കൈസറിനെ ബിഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് പാർട്ടി അംഗത്വം നൽകി സ്വീകരിക്കുന്നു |ഫോട്ടോ: ANI
മെഹ്ബൂബ് അലി കൈസറിനെ ബിഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് പാർട്ടി അംഗത്വം നൽകി സ്വീകരിക്കുന്നു |ഫോട്ടോ: ANI

പടന: ലോക്സഭയിലെ ബീഹാറില്‍നിന്നുള്ള എന്‍.ഡി.ഐയുടെ ഒരേയൊരു മുസ്ലീം എം.പിയായിരുന്ന മെഹ്ബൂബ് അലി കൈസര്‍ ആര്‍.ജെ.ഡിയില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ബി.ജെ.പിക്ക് തിരിച്ചടിയായി മെഹ്ബൂബ് അലി കൈസറുടെ പാർട്ടിമാറ്റം.

എല്‍.ജെ.പി പിളര്‍ന്നപ്പോള്‍ മുന്‍ കേന്ദ്രമന്ത്രി പശുപതി കുമാര്‍ പരാസിനൊപ്പമായിരുന്നു കൈസര്‍. അനുരഞ്ജനത്തിന് ശ്രമിച്ചിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍ സീറ്റ് നല്‍കാതിരുന്നതോടെയാണ് മെഹബൂബ് അലിയുടെ പാര്‍ട്ടിമാറ്റം. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ സാന്നിധ്യത്തിലാണ് പാർട്ടി അംഗത്വമെടുത്തത്.

2014-ലാണ് മെഹ്ബൂബ് അലി എല്‍.ജെ.പിയില്‍ ചേര്‍ന്ന് ഖഗാരിയ മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലെത്തിത്. 2020-ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാർട്ടി മെഹ്ബൂബ് അലിയുടെ മകന്‍ യൂസുഫ് സലഹുദ്ദീന്  സീറ്റ് നല്‍കാതിരുന്നതോടെയാണ് ചിരാഗ് പാസ്വാവനുമി തെറ്റുന്നത്. ആര്‍.ജെ.ഡി  23 ലോക്സഭാ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.


 

Content Highlights: Mehboob Ali Kaiser, NDA's lone Muslim MP in Bihar, joins RJD