തിരഞ്ഞെടുപ്പ് പ്രചാരണം; വയനാട് ജില്ലയില് പ്രമുഖ നേതാക്കളുടെ നീണ്ട നിര

കല്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്മാത്രം ശേഷിക്കെ പ്രമുഖ നേതാക്കളുടെ നീണ്ടനിരതന്നെ വരുംദിവസങ്ങളില് ജില്ലയിലെത്തുന്നുണ്ട്. ചൊവ്വ മുതല് വെള്ളി വരെയുള്ള ദിവസങ്ങളില് എല്ഡിഎഫ് കണ്വീനര് ടി.പി. രാമകൃഷ്ണന് ജില്ലയിലുണ്ടാകും. ചൊവ്വാഴ്ച തരിയോട് (5.00), ബുധനാഴ്ച വെങ്ങപ്പള്ളി (4.00), പടിഞ്ഞാറത്തറ (5.00), വ്യാഴാഴ്ച എടവക (4.00), തവിഞ്ഞാല് (5.00), വെള്ളിയാഴ്ച കണിയാമ്പറ്റ (4.00), മുട്ടില് (5.00) എന്നിങ്ങനെയാണ് പരിപാടികള്.
ബുധനാഴ്ച മന്ത്രി കെ. രാജനും (പുല്പള്ളി-5.00), കെ.കെ. ശൈലജ എംഎല്എയും (നെന്മേനി-4.00, മീനങ്ങാടി 5.00) ജില്ലയിലുണ്ട്. വ്യാഴാഴ്ച മന്ത്രി കെ. രാജനെ (മുള്ളന്കൊല്ലി-5.00) കൂടാതെ മന്ത്രി ഒ.ആര്. കേളു (നൂല്പ്പുഴ-4.00), പി.കെ. ശ്രീമതി (കോട്ടത്തറ-4.00, അമ്പലവയല്-5.00) എന്നിവരും തിരഞ്ഞെടുപ്പ് പരിപാടികളില് പങ്കെടുക്കും. വെള്ളിയാഴ്ച മന്ത്രി കെ. രാജന് (പൊഴുതന-5.00), പി.കെ. ശ്രീമതി (വെള്ളമുണ്ട- 4.00, തൊണ്ടര്നാട്-5.00) എന്നിവരും ശനിയാഴ്ച എം.വി. ജയരാജനും ( വൈത്തിരി-4.00, പനമരം-5.00) പരിപാടികളില് പങ്കെടുക്കും.
ചൊവ്വാഴ്ച രമേശ് ചെന്നിത്തല രാവിലെ 10ന് ഡിസിസി ഓഫീസ് സന്ദര്ശിക്കും. 10.30ന് മേപ്പാടി കുന്നമ്പറ്റ പള്ളി പരിസരത്തും 11ന് നൂല്പ്പുഴ (കല്ലൂരില്) കുടുംബ സംഗമത്തിലും പങ്കെടുക്കും. 12.30ന് ബത്തേരി സ്വതന്ത്ര മൈതാനിയില് ബത്തേരി നഗരസഭ യുഡിഎഫ് കമ്മിറ്റിയുടെ പ്രകടനപത്രിക പ്രകാശനം ചെയ്യും. ചൊവ്വാഴ്ച എം.എം. ഹസ്സന് രാവിലെ 10ന് മാനന്തവാടിയില് കുടുംബയോഗത്തില് പങ്കെടുക്കും. വൈകുന്നേരം മാനന്തവാടി നഗരസഭ യുഡിഎഫ് കമ്മിറ്റിയുടെ പ്രകടനപത്രിക മാനന്തവാടി ഗാന്ധി പാര്ക്കില് വച്ച് പ്രകാശനം ചെയ്യും.
Content Highlights: Prominent leaders from LDF and UDF will campaign extensively in Wayanad for the upcoming local body elections.