മാനന്തവാടിയില്‍ എല്‍ഡിഎഫും, യുഡിഎഫും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എന്‍ഡിഎയില്‍ സീറ്റുധാരണയായി

കല്പറ്റ: കല്പറ്റ നഗരസഭയില്‍ ഇക്കുറി തിരഞ്ഞെടുപ്പുപോരാട്ടത്തിന് ചിത്രം തെളിഞ്ഞു. ഭരണത്തുടര്‍ച്ചയ്ക്കായുള്ള പോരാട്ടത്തിലാണ് യുഡിഎഫ് എങ്കില്‍, കഴിഞ്ഞതവണ നഷ്ടപ്പെട്ട ഭരണം തിരികെപ്പിടിക്കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ്. 30 ഡിവിഷനുകളുള്ള നഗരസഭയില്‍ എല്‍ഡിഎഫില്‍ 20 സീറ്റില്‍ സിപിഎമ്മും മൂന്നു സീറ്റില്‍ സിപിഐയും അഞ്ചു സീറ്റില്‍ ആര്‍ജെഡിയും രണ്ടു സീറ്റില്‍ സ്വതന്ത്രരുമാണ് മത്സരിക്കുന്നത്. എല്‍ഡിഎഫ് കഴിഞ്ഞ 10-നുതന്നെ 27 ഡിവിഷനുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ബാക്കി മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥിനിര്‍ണയവും കഴിഞ്ഞദിവസങ്ങളില്‍ പൂര്‍ത്തിയായി.
ശനിയാഴ്ചയാണ് യുഡിഎഫ് സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയായത്. 18 സീറ്റില്‍ കോണ്‍ഗ്രസും 12 സീറ്റില്‍ മുസ്‌ലിംലീഗുമാണ് മത്സരിക്കുക. എന്‍ഡിഎയില്‍ 25 സീറ്റില്‍ ബിജെപിയും അഞ്ചു സീറ്റില്‍ ഘടകകക്ഷികളുമാണ് മത്സരിക്കുന്നത്. 22 സീറ്റുകളില്‍ ഇതിനോടകം ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ആദിവാസി ക്ഷേമസമിതി ജില്ലാപ്രസിഡന്റും മുന്‍ കൗണ്‍സിലര്‍കൂടിയായ പി. വിശ്വനാഥനാണ് എല്‍ഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി.
28-ാം ഡിവിഷനായ എടഗുനിയിലാണ് വിശ്വനാഥന്‍ ജനവിധി തേടുന്നത്. നഗരസഭയിലെ മുന്‍സെക്രട്ടറി കെ.ജി. രവീന്ദ്രന്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. 23-ാം ഡിവിഷനായ വെള്ളാരംകുന്നില്‍നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ഭരണം കിട്ടിയാല്‍ കോണ്‍ഗ്രസിന്റെ ടേമില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെ.ജി. രവീന്ദ്രനെ പരിഗണിച്ചേക്കും.
എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍
വാര്‍ഡ് നമ്പര്‍, വാര്‍ഡ്, സ്ഥാനാര്‍ഥി എന്ന ക്രമത്തില്‍
1. മണിയങ്കോട് -പി.പി. ബിന്ദു (സിപിഎം), 2. പുളിയാര്‍മല- കെ.എ. സനൂഷ് കുമാര്‍ (ആര്‍ജെഡി), 3. ഗവ. ഹൈസ്‌കൂള്‍- പി.ആര്‍. നിര്‍മല (സിപിഎം), 4. നെടുങ്ങോട്- സി. ഷബാന (സിപിഎം), 5. എമിലി- ഷീബാ വിജയന്‍ (സിപിഎം), 6. കന്യാഗുരുകുലം- മുഹമ്മദ് റാഫില്‍ (സിപിഎം), 7. കൈനാട്ടി- സി.ജി. രഞ്ജിത്ത് (ആര്‍ജെഡി), 8. സിവില്‍ സ്റ്റേഷന്‍- എ.വി. ദീപ (സിപിഎം), 9. ഗൂഡലായി- ടി.എം. റഷീദ് (സിപിഐ), 10. ചാത്തോത്തുവയല്‍- പി.വി. ഏലിയാമ്മ (സിപിഎം), 11. മുനിസിപ്പല്‍ ഓഫീസ്- ഗീത (സിപിഎം), 12. എമിലിത്തടം- എസ്. സൗമ്യ (സിപിഐ), 13. അമ്പിലേരി- പി.കെ. അബു (സിപിഎം), 14. പള്ളിത്താഴെ- എം. കമറുസമാന്‍ (സിപിഎം), 15. ഗ്രാമത്തുവയല്‍- കെ. ഹരിത (എല്‍ഡിഎഫ് സ്വതന്ത്ര), 16. പുതിയ സ്റ്റാന്‍ഡ്- ഡി. രാജന്‍ (ആര്‍ജെഡി), 17. പുല്‍പ്പാറ- ഷൈജല്‍ കൈപ്പ (ആര്‍ജെഡി), 18. റാട്ടക്കൊല്ലി കെ. രാമചന്ദ്രന്‍ (ആര്‍ജെഡി), 19. പുത്തൂര്‍വയല്‍ എ.ആര്‍. ബിനി (സിപിഎം), 20. മഞ്ഞളാംകൊല്ലി- പി.ടി. വര്‍ഗീസ് (സിപിഎം), 21. മടിയൂര്‍ക്കുനി- റീനാ വാസുദേവന്‍ (സിപിഎം), 22. പെരുന്തട്ട- ജോസ് ഇനാശു (സിപിഎം), 23. വെള്ളാരംകുന്ന്- വി.സി. രവി (സിപിഎം), 24. അഡ്‌ലൈഡ്- വി. റജ്‌ന (സിപിഎം), 25. ഓണിവയല്‍- ശശിധരന്‍ (എല്‍ഡിഎഫ് സ്വതന്ത്രന്‍), 26. തുര്‍ക്കി- കെ. അനീഷ (സിപിഐ), 27. കേന്ദ്രീയവിദ്യാലയം- ഷാക്കിറ (സിപിഎം), 28. എടഗുനി- പി. വിശ്വനാഥന്‍ (സിപിഎം), 29. മുണ്ടേരി- ടി.ജി. ബീന (സിപിഎം), 30. മരവയല്‍- എം.കെ. ഷിബു (സിപിഎം).
യുഡിഎഫ് സ്ഥാനാര്‍ഥികള്‍
വാര്‍ഡ് നമ്പര്‍, വാര്‍ഡ്, സ്ഥാനാര്‍ഥി എന്ന ക്രമത്തില്‍
1. മണിയങ്കോട്- മഞ്ജുഷാ സുനില്‍കുമാര്‍ (കോണ്‍ഗ്രസ്), 2. പുളിയാര്‍മല- വി.ജെ. ജിന്‍സണ്‍ (കോണ്‍ഗ്രസ്), 3. ഗവ. ഹൈസ്‌കൂള്‍- സി.കെ. നിഷ (കോണ്‍ഗ്രസ്), 4. നെടുങ്ങോട്- എം.വി. സീനത്ത് (മുസ്‌ലിംലീഗ്), 5. എമിലി- കെ. ചിത്ര (മുസ്‌ലിംലീഗ്), 6. കന്യാഗുരുകുലം- അബു എലിയാസ് (കോണ്‍ഗ്രസ്), 7. കൈനാട്ടി- രമേശ് മാണിക്യം (കോണ്‍ഗ്രസ്), 8. സിവില്‍ സ്റ്റേഷന്‍- വിജിതാ വാസു (കോണ്‍ഗ്രസ്), 9. ഗൂഡലായി- എം.പി. നവാസ് (മുസ്‌ലിംലീഗ്), 10. ചാത്തോത്തുവയല്‍- ഷെരീഫ (മുസ്‌ലിംലീഗ്), 11. മുനിസിപ്പല്‍ ഓഫീസ്- ആയിഷ പള്ളിയാല്‍ (കോണ്‍ഗ്രസ്), 12. എമിലിത്തടം- റംല സുബൈര്‍ (മുസ്‌ലിംലീഗ്), 13. അമ്പിലേരി- കെ.കെ. കുഞ്ഞമ്മദ് (മുസ്‌ലിംലീഗ്), 14. പള്ളിത്താഴെ-ബാപ്പു മൂച്ചിക്കാടന്‍ (മുസ്‌ലിംലീഗ്), 15. ഗ്രാമത്തുവയല്‍- റൈഹാനത്ത് വടക്കേതില്‍ (മുസ്‌ലിംലീഗ്), 16. പുതിയ ബസ് സ്റ്റാന്‍ഡ്- ഗിരീഷ് കല്പറ്റ (കോണ്‍ഗ്രസ്), 17. പുല്‍പ്പാറ- ഷമീര്‍ ഒടുവില്‍ (മുസ്‌ലിംലീഗ്), 18. റാട്ടക്കൊല്ലി- കെ. മനു (കോണ്‍ഗ്രസ്), 19. പുത്തൂര്‍വയല്‍- ബിന്ദു ജോസ് (കോണ്‍ഗ്രസ്), 20. മഞ്ഞളാംകൊല്ലി- സി. ജയപ്രസാദ് (കോണ്‍ഗ്രസ്), 21. മടിയൂര്‍ക്കുനി- കെ.കെ. സുശീല (കോണ്‍ഗ്രസ്), 22. പെരുന്തട്ട- ഇ. മുഹമ്മദ് ബാവ (കോണ്‍ഗ്രസ്), 23. വെള്ളാരംകുന്ന്- കെ.ജി. രവീന്ദ്രന്‍ (കോണ്‍ഗ്രസ്), 24. അഡ്‌ലൈഡ്- ലീന സ്‌കറിയ (കോണ്‍ഗ്രസ്), 25. ഓണിവയല്‍- പി. വിനോദ് കുമാര്‍ (കോണ്‍ഗ്രസ്), 26. തുര്‍ക്കി- സാജിതാ മജീദ് (മുസ്‌ലിംലീഗ്), 27. കേന്ദ്രീയവിദ്യാലയം- നൗഷീദാ റഹിം (മുസ്‌ലിംലീഗ്), 28. എടഗുനി- ബിജു കരുമത്തി (കോണ്‍ഗ്രസ്), 29. മുണ്ടേരി- വി.പി. ശോശാമ്മ (കോണ്‍ഗ്രസ്), 30. മരവയല്‍- സരോജിനി ഓടമ്പം (മുസ്‌ലിംലീഗ്).
Content Highlights: Kerala Local Body election 2025: UDF, LDF, NDA announce candidates at kalpetta Muncipality