രക്തസാക്ഷികളുടെ നാമത്തിൽ LDF അംഗത്തിന്റെ സത്യപ്രതിജ്ഞ; റദ്ദ് ചെയ്ത് വീണ്ടുംചൊല്ലിച്ച് വരണാധികാരി

ചാലക്കുടി: രക്തസാക്ഷികളുടെ നാമത്തിലുള്ള എൽഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി വീണ്ടും സത്യപ്രതിജ്ഞ ചൊല്ലിച്ചു. ചാലക്കുടി നഗരസഭയിലെ അഞ്ചാംവാർഡ് കൗൺസിലർ നിധിൻ പുല്ലന്റെ സത്യപ്രതിജ്ഞ റദ്ദാക്കിയാണ് വരണാധികാരി ഇദ്ദേഹത്തെക്കൊണ്ട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത്.
ധീരരക്തസാക്ഷികളുടെ നാമത്തിൽ ദൃഢപ്രതിജ്ഞ ചെയ്യുന്നു എന്നാണ് നിധിൻ പുല്ലൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പറഞ്ഞത്. എന്നാൽ, വരണാധികാരി ഇടപെട്ട് ഇത് റദ്ദ് ചെയ്യുകയും വീണ്ടും പുതിയതായി സത്യപ്രതിജ്ഞ എടുപ്പിക്കുകയുമായിരുന്നു.
ഞായറാഴ്ച രാവിലെ നഗരസഭാങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുതിർന്ന അംഗം കെ.ടി. ജോണിക്ക് വരണാധികാരിയായ ചാലക്കുടി ഡിഎഫ്ഒ എം. വെങ്കിടേശ്വരൻ ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് കെ.ടി. ജോണി മറ്റംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഒന്നാംവാർഡ് മുതൽ ക്രമത്തിലാണ് അംഗങ്ങൾ സത്യവാചകം ചൊല്ലി സ്ഥാനമേറ്റത്.
Content Highlights: LDF councillor`s oath taken in the name of martyrs was annulled by the returning officer in Chalakudy. Learn more about the incident and the re-administered oath.