വിഴിഞ്ഞത്തെ സ്വതന്ത്ര സ്ഥാനാര്‍ഥി ഓട്ടോ ഇടിച്ച് മരിച്ചു; വോട്ടെടുപ്പ് മാറ്റിവെച്ചു

#Election Desk
ജസ്റ്റിൻ ഫ്രാൻസിസ്
ജസ്റ്റിൻ ഫ്രാൻസിസ്

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ 66-ാം വാര്‍ഡായ വിഴിഞ്ഞത്തെ സ്വതന്ത്ര സ്ഥാനാര്‍ഥി ഓട്ടോ ഇടിച്ച് മരിച്ചു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ(എസ്എംടിഎഫ്) പ്രതിനിധിയായി സ്വതന്ത്രനായി മത്സരിക്കുന്ന ജസ്റ്റിന്‍ ഫ്രാന്‍സിസ്(60) ആണ് മരിച്ചത്.

കഴിഞ്ഞദിവസം രാത്രിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജസ്റ്റിനെ ഓട്ടോയിടിച്ചത്. നിര്‍ത്തിയിട്ട ഓട്ടോറിക്ഷ ഉരുണ്ടുവന്നിടിച്ചെന്നാണ് വിവരം. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു.

സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡില്‍ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് മാറ്റിവെച്ചു. പുതുക്കിയ തീയതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും വരണാധികാരി അറിയിച്ചു. അതേസമയം, ജസ്റ്റിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: Independent candidate Justin Francis dies in an auto accident during campaign in Vizhinjam ward. Voting has been postponed. Family alleges foul play. Read more.