ബിജെപി കോട്ട പൊളിക്കാന്‍ താരസ്ഥാനാര്‍ഥി; ജഗതിയില്‍ പൂജപ്പുര രാധാകൃഷ്ണനെയിറക്കി എല്‍ഡിഎഫ്

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജഗതി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍ മത്സരിക്കും. കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മന്ത്രിയുമായ കെ.ബി. ഗണേഷ്‌കുമാര്‍ ആണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. മുന്നണി ധാരണപ്രകാരം കേരളാ കോണ്‍ഗ്രസ് ബിക്കാണ് ഈ വാര്‍ഡ്.
കേരളാ കോണ്‍ഗ്രസ് (ബി) തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് പൂജപ്പുര രാധാകൃഷ്ണന്‍. ബസ് ചിഹ്നത്തിലാണ് അദ്ദേഹം മത്സരിക്കുക.
ബിജെപിയുടെ സിറ്റിങ് സീറ്റാണ് അദ്ദേഹം മത്സരിക്കുന്ന ജഗതി വാര്‍ഡ്. കഴിഞ്ഞ മൂന്നുതവണയായി ബിജെപി വിജയിച്ചുവരുന്ന വാര്‍ഡാണിത്.
കഴിഞ്ഞദിവസം ബിജെപി പുറത്തിറക്കിയ ആദ്യഘട്ട പട്ടികയില്‍ ബിജെപി ജഗതി വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കെ.വി. രാംകുമാര്‍ ആണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
Content Highlights: LDF fields actor Poojappura Radhakrishnan against BJP in Jagathy Ward, Thiruvananthapuram Corporation. Kerala Congress (B) nominated for this sitting BJP seat. Bus symbol