കോഴിക്കോട് കോണ്‍ഗ്രസിന് വെല്ലുവിളിയായി വിമത സ്ഥാനാര്‍ഥികളും പാര്‍ട്ടി മാറിയവരും

കോഴിക്കോട് : ജില്ലയില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയായി വിമത സ്ഥാനാര്‍ഥികളും പാര്ട്ടിമാറിയവരും. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കാരശ്ശേരി ഡിവിഷനില്‍ യുഡിഎഫില്‍ നാല് വിമത സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച വി.എന്‍ സുഹൈബിനെതിരെ ഡിസിസി അംഗവും കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റുമായ എം.ടി അഷ്റഫ്, മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.സിറാജുദ്ധീന്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ദിഷാല്‍, കാരശ്ശേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അഷ്കര്‍ സര്‍ക്കാര്‍, ഷാനിബ് ചോണാട് എന്നിവരാണ് വിമതരായി പത്രിക നല്‍കിയത്.
സ്ഥാനാര്‍ഥിയെ പുറത്ത് നിന്ന് കെട്ടിയിറക്കിയതാണന്നാണും പെയ്ഡ് സ്ഥാനാര്‍ഥിയാണെന്നും ആരോപണമുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനിലെ മൂന്നാലിങ്കല്‍ ഡിവിഷനില്‍ ലീഗിന്റെ കൗണ്‍സിലറായ റംലത്താണ് എല്‍ഡിഎഫില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. നല്ലളത്ത് ലീഗ് വിട്ട എസ്ടിയു നേതാവ് പോക്കര് പാര്‍ട്ടി വിട്ട് എല്‍ഡിഎഫില്‍ ചേരുകയും പ്രദേശത്ത് പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നുണ്ട്.
നടക്കാവ് ഡിവിഷനില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ കൗണ്‍സിലറായ അല്‍ഫോണ്‍സ ടീച്ചറാണ്. നടക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതും 45 വര്‍ഷക്കാലം കോണ്‍ഗ്രസില്‍ സജീവമായിരുന്ന വില്‍ഫ്രഡ് രാജാണ്.
Content Highlights: Rebel candidates and party defectors are challenging the Congress in Kozhikode district. Explore the political landscape and key divisions.