യഥാർഥ വോട്ടർ വരുന്നതിന് മുമ്പ് വ്യാജൻ വോട്ട് ചെയ്തുമടങ്ങി; കൊല്ലത്ത് പലയിടത്തും കള്ളവോട്ടാരോപണം

കൊല്ലം കോർപ്പറേഷനിലുൾപ്പെടെ ജില്ലയിൽ പലയിടത്തും കള്ളവോട്ട്. യഥാർഥ വോട്ടർ എത്തുംമുൻപേ ഇവരുടെ വോട്ടുകൾ മറ്റുപലരും ചെയ്തുകഴിഞ്ഞിരുന്നു. കോർപ്പറേഷൻ താമരക്കുളം, കുരിപ്പുഴ വെസ്റ്റ്, ഉളിയക്കോവിൽ, ഉളിയക്കോവിൽ ഈസ്റ്റ് ഡിവിഷനുകളിലും പത്തനാപുരം, കുന്നത്തൂർ, മയ്യനാട്, കുളത്തൂപ്പുഴ എന്നിവിടങ്ങളിലും കള്ളവോട്ട് ആരോപണങ്ങളുയർന്നു. വോട്ടുചെയ്യാനാകാതിരുന്നവർക്ക് ഉദ്യോഗസ്ഥർ ടെൻഡർ വോട്ടിനുള്ള സൗകര്യം നൽകി.
കോർപ്പറേഷൻ ഉളിയക്കോവിൽ ഡിവിഷനിൽ നാലുപേ രുടെ വോട്ടുകൾ യഥാർഥ വോട്ടർമാരെത്തുന്നതിനുമുൻപേ ചെയ്തു. ഉളിയക്കോവിൽ ഡിവിഷനിലെ നാലാം നമ്പർ ബൂത്തായ ഉളിയക്കോവിൽ വായനശാലയിലാണ് കള്ളവോട്ടുകൾ ചെയ്തത്. ഉളിയക്കോവിൽ സ്വദേശികളായ സുബി, രമണൻ, ഭാനുമതി, വിഷ്ണു എന്നിവർക്ക് ടെൻഡർ വോട്ട് ചെ യ്യേണ്ടിവന്നു. ഉളിയക്കോവിൽ ഈസ്റ്റ് ഡിവിഷനിൽ മോഹ നനും സമാന അനുഭവമുണ്ടായി. കുരീപ്പുഴ വെസ്റ്റ് ഡിവിഷ നിലെ ഇ.എ. സമദ് മെമ്മോറിയൽ എംഇഎസ് എജുക്കേ ഷൻ കോംപ്ലക്സിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെ വോട്ടുചെയ്യാ നെത്തിയ ഇരട്ടക്കട സ്വദേശിനി പ്രീതയുടെ വോട്ട് രാവി ലെതന്നെ മറ്റാരോ ചെയ്തു. പ്രതിഷേധങ്ങൾക്കൊടുവിൽ ഇവർക്ക് ടെൻഡർ വോട്ട് അനുവദിച്ചു.
താമരക്കുളം ഡിവിഷനിലെ പോളിങ് സ്റ്റേഷനായ താമരക്കുളം റെഡ്ഡ്യാർ ഐക്യസംഘം കമ്യൂണിറ്റി ഹാളിലെ 43-ാംബൂത്തിൽ വോട്ടർപട്ടികയിൽ ക്ര മനമ്പർ 644-ൽ ഉൾപ്പെട്ട ഫാത്തി നിസാമിന്റെ വോട്ട് മറ്റൊരാൾ ചെയ്തതായി കണ്ടെത്തി. ഉച്ചയോടെയാണ് ഇവർ വോട്ടുചെയ്യാനെത്തിയത്. പരാതി ഉയർന്നതിനെ ത്തുടർന്ന് തിരഞ്ഞെടുപ്പ് ഉദ്യോ ഗസ്ഥർ നിയമാനുസൃതമായ ടെൻഡർ വോട്ടിനുള്ള അവസരം നൽകി.
മയ്യനാട് പഞ്ചായത്ത് ധവളക്കുഴി 11-ാംവാർ ഡിലെ രണ്ടാംനമ്പർ ബൂത്തിലും കള്ളവോട്ട് നട ന്നു. ക്രമനമ്പർ-635ൽ മുംതാസ് എന്ന വോട്ടർ ഉച്ച യോടെ വോട്ടുചെയ്യാനെത്തിയ പ്പോഴാണ് രാവിലെ തന്നെ ഇവരുടെ വോട്ട് മറ്റാരോ ചെയ്തതായി അറിയുന്നത്. മുംതാസിനെ ടെൻഡർ വോട്ട് ചെയ്യാൻ അനുവ ദിച്ചു. കള്ളവോട്ടിനെതിരേ യുഡിഎഫ് സ്ഥാനാർഥി റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി.
പത്തനാപുരം ചിതൽവെട്ടി, വഴങ്ങോട്, നടുക്കുന്ന് എന്നിവിടങ്ങളിൽ കള്ളവോട്ട് ആരോപണമുയർന്നു. ചി തൽവെട്ടിയിലും വഴങ്ങോട്ടും രണ്ട് സ്ത്രീകളുടെ വോട്ട് മറ്റാരോ ചെയ്തു. ഇവരുടെ അതേപേരിലുള്ളവർ ചെയ്യുപോയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതേത്തുടർന്ന് ഇവിടെ വാക്കേറ്റ വും സംഘർഷവുമുണ്ടായി. പത്തനാപുരം നടുക്കുന്ന് എൽപി എസിലെ ഒന്നാം നമ്പർ ബൂത്തിലും നടക്കുന്ന് എച്ച്എസിലെ രണ്ടാംനമ്പർ ബൂത്തിലും കള്ളവോട്ട് ആരോപണമുയർന്നു.
ശാസ്താംകോട്ട പഞ്ചായത്തിലെ 12, 14 വാർഡുകളിലെ ഒന്നാംനമ്പർ ബൂത്തുകളിലും കള്ളവോട്ടുകൾ നടന്നു. യഥാർഥ വോട്ടർമാർക്ക് വോട്ടുചെയ്യാൻ കഴിയാതെ മട ങ്ങി. കുന്നത്തൂർ ആറ്റുകടവ് വാർഡിൽ കരിമ്പിൻപുഴ ഗവ. എൽപിഎസിലെ ബൂത്തിൽ സുനിൽകുമാറിനുപകരം മറ്റൊരു സുനിൽകുമാർ വോട്ടുചെയ്തു. തിരിച്ചറിയൽരേഖ പരിശോധിക്കുന്നതിലുണ്ടായ വീഴ്ചയാണ് കാരണമായത്. കുളത്തൂപ്പുഴ നെല്ലിമൂട് വാർഡി ലെ യുപി സ്കൂളിലെ ഒന്നാംബൂത്തിൽ ചാവരുകാ വിൽവീട്ടിൽ റഫീക്കാബീവിയുടെ വോട്ട് മറ്റാരോ ചെയ്തു. ഇവർക്ക് പിന്നീട് ടെൻഡർ വോട്ട് ചെയ്യാൻ അവസരം നൽകി. ഇഎസ്എം സ്കൂളിൽ വോട്ടുചെയ്യാനെത്തിയ അനന്തുവിന്റെ വോട്ട്, വോട്ടർപ ട്ടികയിൽ പേരില്ലാത്ത മറ്റൊരു അനന്തു മാറി ചെയ്തു.
Content Highlights: Allegations of fake voting and booth capture have surfaced in Kollam district, including the corporation. Many genuine voters were unable to cast their votes as their ballots were already cast. Tender votes were provided to those affected.