സ്ഥാനാർഥി പത്രവിതരണത്തിലാണ്... ഒപ്പം വോട്ട് ചോദിക്കലും

കോലഞ്ചേരി: തണുത്ത വെളുപ്പാൻകാലത്ത് കിളികുളം വാർഡിലെ ബിജെപിയുടെ വനിതാ സ്ഥാനാർഥി പത്രവിതരണത്തിന്റെ തിരക്കിലാണ്. വിതരണം കഴിഞ്ഞു വേണം അടുക്കളക്കാര്യങ്ങൾ നോക്കാനും വോട്ടു ചോദിക്കാനും.
എന്നാൽ വഴിയിൽ രാവിലെ പത്രമിടാൻ പോകുമ്പോൾ വോട്ടർമാരെ കണ്ടാൽ വോട്ടുചോദിക്കാതെ വിടില്ല. മഴുവന്നൂർ ഗ്രാമപ്പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ സ്ഥാനാർഥി ശ്രീദേവിയാണ് രാവിലെ വോട്ടു ചോദിക്കലും പത്രവിതരണവും നടത്തുന്നത്.
14 വർഷത്തോളമായി ഭർത്താവ് ജയരാജിനൊപ്പം പത്രവിതരണം നടത്തുന്ന വനിതാ വിതരണക്കാരി നാട്ടിൽ വേറെയില്ല.
രാവിലെ വീട്ടിലെ ജോലികളെല്ലാം മാറ്റിവെച്ച് ദിവസവും മാതൃഭൂമിയുൾപ്പെടെ 170 പത്രം വിതരണം ചെയ്ത ശേഷമാണ് വീട്ടമ്മയാവുക. വാർഡിൽ എൽഡിഎഫിന്റെ ദീപാമനോജ്, യുഡിഎഫിന്റെ ശാലിനിതുളസീദാസ്, ട്വന്റി 20 യുടെ കൊച്ചുമോൾ എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.
Content Highlights: Discover the dedication of a female candidate in Kolanchery who balances newspaper delivery with door-to-door campaigning. Vote for progress!