മത്സരിക്കാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ; 'ചെറുപ്പക്കാർ മത്സരിക്കട്ടെ'

#ന്യൂസ് ഡെസ്ക്
പി.ജെ. കുര്യന്‍ | ഫയല്‍ചിത്രം | ഫോട്ടോ: ജി. ശിവപ്രസാദ്/ മാതൃഭൂമി
പി.ജെ. കുര്യന്‍ | ഫയല്‍ചിത്രം | ഫോട്ടോ: ജി. ശിവപ്രസാദ്/ മാതൃഭൂമി

തിരുവനന്തപുരം: ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ചെറുപ്പക്കാർ വരട്ടെയെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. ഇക്കാര്യം പാർട്ടിയോട് പറയുമെന്നും ഇനി പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടാൽ തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'പാർട്ടി തീരുമാനിക്കുന്നവരായിരിക്കും സ്ഥാനാർഥികൾ. സ്വയം പ്രഖ്യാപിക്കുന്നവർ സ്ഥാനാർഥികൾ ആയെന്നും വരാം, ആയില്ലെന്നും വരാം. അത് വലിയ കാര്യമൊന്നുമില്ല. അതിപ്പോ താത്പര്യമുള്ളവർക്ക് പറയാം. എനിക്ക് വേണമെങ്കിൽ പറയാം ഞാൻ മത്സരിക്കുന്നുവെന്ന്. ചെറുപ്പക്കാർ മത്സരിക്കണമെന്നാണ് എന്റെ അഭിപ്രായം. എനിക്ക് മത്സരിക്കാൻ താത്പര്യമില്ല. പാർട്ടി മത്സരിക്കാൻ പറഞ്ഞാൽ ഞാൻ എന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കും. അതിനുള്ള അവകാശം എനിക്കുണ്ടല്ലോ', പി.ജെ. കുര്യൻ പറഞ്ഞു.

Content Highlights: Senior Congress leader PJ Kurien will not contest elections, advocating for youth to take the lead. He plans to convey this to the party and use his personal freedom if asked to contest.