കുറവുകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്തും, 110 സീറ്റ് ജയിക്കാവുന്ന സാഹചര്യം- പി.രാജീവ്

- അടുപ്പിച്ച് പത്തു വർഷമായി ഭരണത്തിലാണ്. പോരാത്തതിന് തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി. ഈ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ എങ്ങനെയാണ് കാണുന്നത്?
പത്തുവർഷം ഭരണം പൂർത്തിയാക്കാൻ പോകുമ്പോഴും ഭരണവിരുദ്ധവികാരം യഥാർഥത്തിൽ ഒരിടത്തും പ്രകടമല്ല. ഏതുമേഖല എടുത്താലും ഈ സർക്കാരിന്റെ കാലത്ത് വ്യക്തിജീവിതത്തിലും സമൂഹത്തിലും സമ്പദ്ഘടനയിലും പോസിറ്റീവ് ആയ മാറ്റങ്ങൾ അല്ലാതെ ഇന്ന കാര്യത്തിൽ വീഴ്ച വന്നു എന്ന് പറയാവുന്ന ഒരു പ്രശ്നവും ഇപ്പോൾ നിലവിലില്ല.
Content Highlights: Kerala Industry Minister P Rajeev discusses election challenges, government achievements in health, education, and industry, and future plans in an exclusive interview.