എതിർസ്ഥാനാർഥിയുടെ കാൽതൊട്ട്‌ വന്ദിച്ച്‌ ആതിര; കൈയുയർത്തി അനുഗ്രഹിച്ച് നാട്ടകം സുരേഷ്

#ന്യൂസ് ഡെസ്ക്
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി ആതിര ഡി.നായർ കോട്ടയം കളക്ടറേറ്റിൽ നാമനിർദേശ പത്രിക കൊടുക്കാൻ എത്തിയപ്പോൾ, പത്രിക നൽകി മടങ്ങുന്ന യു.ഡി.എഫ്. സ്ഥാനാർഥി നാട്ടകം സുരേഷിന്റെ കാൽതൊട്ട്‌ തൊഴുന്നു. ആതിരയെ സുരേഷ് അനുഗ്രഹിക്കുന്നതും കാണാം. സോഷ്യൽമീഡിയ ഇൻഫ്ലുവൻസർകൂടിയാണ് ആതിര |ഫോട്ടോ: ഇ.വി. രാഗേഷ്

കോട്ടയം: സ്‌ഥാനാർഥികൾ നേരിൽ കണ്ടാൽ കൈകൊടുക്കും, വിശേഷങ്ങൾ ചോദിക്കും. ഇതൊക്കെയാണ്‌ സാധാരണ. എന്നാൽ പത്രികസമർപ്പണത്തിനെത്തിയ ഏറ്റുമാനൂർ മണ്ഡലം എൻ.ഡി.എ. സ്‌ഥാനാർഥി ആതിരാ ഡി. നായർ എല്ലാവരേയും അമ്പരപ്പിച്ചു.

തിങ്കളാഴ്‌ച കോട്ടയം കളക്ടറേറ്റിൽ പത്രിക നൽകാൻ കാത്തുനിൽക്കുകയായിരുന്നു ആതിര. പത്രിക നൽകി വരണാധികാരിയുടെ ഓഫീസിൽനിന്ന്‌ ഇറങ്ങിവരുകയായിരുന്നു യു.ഡി.എഫ്‌. സ്‌ഥാനാർഥി നാട്ടകം സുരേഷ്‌. അനുഗ്രഹം തേടി, ആതിര എതിർസ്ഥാനാർഥിയുടെ കാൽതൊട്ട്‌ വന്ദിച്ചു. കൈയുയർത്തി നാട്ടകം സുരേഷ്‌ അനുഗ്രഹിക്കുകയും ചെയ്‌തു.

സംസ്‌ഥാനത്ത്‌ ഏറ്റവുംപ്രായം കുറഞ്ഞ, മുന്നണിസ്‌ഥാനാർഥിയാണ്‌ ആതിര. വയസ്സ്‌ 25.

Content Highlights: NDA candidate Athira D. Nair touched the feet of UDF candidate Nattakam Suresh., The incident occurred during the nomination filing process at Kottayam Collectorate., Athira is the youngest front candidate in the state at 25 years old., Athira is also a prominent social media influencer.