'ഇരുവരേയും ചേര്‍ത്ത് നിര്‍ത്തി രാഹുല്‍ പറഞ്ഞു, നിങ്ങളൊന്നാണെന്ന് നമ്മള്‍ മാത്രമറിഞ്ഞാല്‍ പോരാ'

മനഗെ മനഗേ കോണ്‍ഗ്രസ്, ചാഞ്ചാടിയ വോട്ടുകള്‍ ഉറപ്പാക്കിയ ഗ്യാരണ്ടി കാര്‍ഡുകള്‍. രാഹുലിന്റെ ജന്‍ കി ബാത്ത്... കര്‍ണാടകത്തിലെ കോണ്‍ഗ്രസിന്റെ വിജയമന്ത്രം എന്തൊക്കെയായിരുന്നു? ബി.ജെ.പിയുടെ ചിട്ടയായ പ്രവര്‍ത്തനത്തേയും മോദി പ്രഭാവത്തേയും മറികടന്ന് എങ്ങനെ ഈ വിജയം നേടി? പ്രചാരണ ചുമതലയിലുണ്ടായിരുന്ന മഹിള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ഷീബ രാമചന്ദ്രന്‍ അതേക്കുറിച്ച് പറയുന്നു.
രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കശ്മീർ വരേ നടത്തിയ ഭാരത് ജോഡോ പദയാത്രയിൽ മുഴുവൻസമയ യാത്രികയായിരുന്നു എറണാകുളം പെരുമ്പാവൂർ സ്വദേശിനിയായ ഷീബ രാമചന്ദ്രൻ. തീരദേശ കർണാടകയിലെ ദക്ഷിണ കന്നഡ ലോക്സഭ മണ്ഡലത്തിൽ മഹിള കോൺഗ്രസിന്റെ നിരീക്ഷക ചുമതലയായിരുന്നു അവര്‍ക്ക്.
Content Highlights: karnataka assembly election congress mahila congress general sec sheeba ramachandran interview