ജമ്മു കശ്മീരില്‍ ആർക്കും ഭൂരിപക്ഷമില്ല, ബിജെപി-കോണ്‍ഗ്രസ് ബലാബലമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍

Photo : ANI
Photo : ANI

ന്യൂഡല്‍ഹി: പത്ത് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരില്‍ ബി.ജെ.പിയ്ക്കും കോണ്‍ഗ്രസിനും തുല്യവിജയസാധ്യത മുന്നോട്ടുവെച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. സംസ്ഥാനത്തിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ പ്രതിഫലിച്ചേക്കുമെന്നും കോണ്‍ഗ്രസിന് മേല്‍ക്കയ്യുണ്ടാകുമെന്നുമാണ് പീപ്പിള്‍സ് പള്‍സ്,ദൈനിക് ഭാസ്‌കര്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 

കേവലഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് ജമ്മു കശ്മീരില്‍ വേണ്ടത്. കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് 35-40 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനങ്ങള്‍. ബിജെപിയ്ക്ക് 20-25 വരെ സീറ്റുകളും പിഡിപിയ്ക്ക് നാല് മുതല്‍ ഏഴ് വരെ സീറ്റുകള്‍ ലഭിക്കാമെന്നുമാണ് പ്രവചനം. താഴ്‌വരയില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാകുമെന്ന് സൂചന. ബിജെപി തൂത്തുവാരിയിരുന്ന താഴ്‌വരയിലെ സീറ്റുകള്‍ കോണ്‍ഗ്രസിന് അനുകൂലമായോക്കാമെന്നും പ്രവചനം. പിഡിപിയ്ക്ക് തകര്‍ച്ചയെന്നും ഫലങ്ങള്‍. 

സീ വോട്ടര്‍, ഇലക്ടറല്‍ എഡ്ജ് പ്രവചനങ്ങള്‍ പക്ഷേ ബിജെപിയ്ക്ക് അനുകൂലമാണ്. കേവലഭൂരിപക്ഷം നേടിയില്ലെങ്കിലും ബിജെപിയ്ക്ക് മേല്‍ക്കോയ്മയുണ്ടാകാമെന്നാണ് ഇവരുടെ പ്രവചനം. അതേസമയം തൂക്കുമന്ത്രി സഭയാകാമെന്നാണ് മെട്രിസ് പ്രവചനം. 

പീപ്പിള്‍സ് പള്‍സ് 
ബിജെപി : 23 -27
കോണ്‍ഗ്രസ് : 46-50
പിഡിപി : 7-11
മറ്റുള്ളവര്‍ 4-6 

സീ വോട്ടര്‍
ബിജെപി : 27-32
കോണ്‍ഗ്രസ് : 40-48
പിഡിപി : 6-12
മറ്റുള്ളവര്‍ : 6-11

റിപ്പബ്ലിക് 
ബിജെപി : 28-30
കോണ്‍ഗ്രസ് :31 -36
പിഡിപി : 5-7 
മറ്റുള്ളവര്‍ : 8-16 

ഇലക്ടറല്‍ എഡ്ജ് 
ബിജെപി : 33
കോണ്‍ഗ്രസ് : 27
പിഡിപി : 12
മറ്റുള്ളവര്‍ : 0

ദൈനിക് ഭാസ്‌കര്‍
ബിജെപി : 20-25
കോണ്‍ഗ്രസ് : 35-40 
പിഡിപി : 4-7
മറ്റുള്ളവര്‍ : 0

Content Highlights: Exit Poll Results Jammu Kashmir Election 2024