ബി.എസ്.പിയെ എഴുതിത്തള്ളാനില്ലെന്ന് അമിത് ഷാ; അദ്ദേഹം മഹാമനസ്കനെന്ന് മായാവതി

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം സ്തുതിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുന്‍ മുഖ്യമന്ത്രി മായാവതിയും. തിരഞ്ഞെടുപ്പില്‍ ബി.എസ്.പി.യെ എഴുതിത്തള്ളാനില്ലെന്നും അവരുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
ഇതുസംബന്ധിച്ച ചോദ്യത്തിന് ''അദ്ദേഹത്തിന്റെ മഹാമനസ്കത കൊണ്ടാണ് സത്യം അംഗീകരിച്ചത്'' എന്നായിരുന്നു മായാവതിയുടെ പ്രതികരണം. യു.പി. തിരഞ്ഞെടുപ്പിലെ മൂന്നുഘട്ടങ്ങളിലും ബി.എസ്.പി.ക്ക് പിന്നാക്ക, ദളിത്, മുസ്ലിം വോട്ടുകള്‍ക്കുപുറമേ ഉയര്‍ന്ന ജാതിവോട്ടുകളും ലഭിച്ചു. ഇത് അമിത് ഷായോട് പറയാന്‍ ആഗ്രഹമുണ്ടെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ആരു ജയിക്കുമെന്ന ചോദ്യത്തിനു ബി.ജെ.പി.ക്കും എസ്.പി.ക്കും പകരം ബി.എസ്.പി. ജയിച്ചേക്കാം എന്നും അവര്‍ പറഞ്ഞു.
ബി.എസ്.പി.യുടെയും മായാവതിയുടെയും പ്രസക്തി അവസാനിച്ചിട്ടില്ലെന്ന് സ്വകാര്യചാനലിനു നല്കിയ അഭിമുഖത്തിലാണ് അമിത് ഷാ ചൊവ്വാഴ്ച പറഞ്ഞത്. ബി.എസ്.പി.യുടെ അടിത്തറ പൂര്‍ണമായും നശിച്ചെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights: amit shah and mayawati praises each other during uttar pradesh assembly election campaign