ബിജെപിക്ക് വോട്ട് ചെയ്യാന്‍ ആയുധധാരികള്‍ ഭീഷണിപ്പെടുത്തുന്നു, ആരോപണവുമായി എന്‍.പി.പി

Photo:AP
Photo:AP

ഇംഫാല്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണിപ്പൂരില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ആരോപിച്ചു. തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും ഭീഷണി നേരിടുന്നുവെന്നും സുരക്ഷ വര്‍ധിപ്പിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ബിജപി -എന്‍പിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചോദിക്കുന്നതിന് നിരോധിത സംഘടനകള്‍ പരസ്യമായി രംഗത്ത് വരുന്നുവെന്നും ഗ്രാമത്തലവന്‍മാരെ പോലും ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപണമുണ്ട്. 

തിപായ്മുഖ് എ.സി മണ്ഡലത്തില്‍ ആയുധധാരികള്‍ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആരോപണം. ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ഗ്രാമമുഖ്യന്‍മാരെയും പാര്‍ട്ടി പ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തുന്നത്. കെ.എന്‍.എ, യു.കെ.എല്‍.എഫ് പോലുള്ള പ്രവര്‍ത്തനാനുമതിയില്ലാത്ത സംഘടനകളാണ് ഭീഷണിക്ക് പിന്നിലെന്നും ആരോപണമുണ്ട്. താമെങ്‌ലോങ് മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിമുഴക്കിയതായും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ആരോപിക്കുന്നു.

Content Highlights: armed groups seeking votes for bjp in manipur claims npp

Content Highlights: