ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല: 22 ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

Representational Image | Photo:freepik.com
Representational Image | Photo:freepik.com

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല 2023-’24 അധ്യയനവർഷത്തെ ബിരുദ, ബിരുദാനന്തരബിരുദ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

  • ബിരുദ കോഴ്സുകൾ (മൂന്നുവർഷം-ആറ്‌ സെമസ്റ്ററുകൾ): അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം, സോഷ്യോളജി, ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിലോസഫി, ബി.ബി.എ., ബി.കോം, ബി.എ. അഫ്സൽ ഉൽ ഉലമ,
  • ബിരുദാനന്തരബിരുദ കോഴ്സുകൾ (രണ്ടുവർഷം-നാല് സെമസ്റ്ററുകൾ): അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം, സോഷ്യോളജി, ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിലോസഫി, എം.കോം.

മറ്റ് യൂണിവേഴ്‌സിറ്റികളിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്ക് രണ്ടാംബിരുദത്തിനായും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ രജിസ്റ്റർ ചെയ്യാം.വിവരങ്ങൾക്ക്: www.erp.sgou.ac.in | www.sgou.ac.in | 9188909901, 9188909902, admission23@sgou.ac.in

Content Highlights: Sreenarayana guru open university courses 2023