ബെംഗളൂരു നിംഹാന്‍സില്‍ പ്ലസ്ടു കഴിഞ്ഞവർക്ക് നഴ്സിങ്, പാരാമെഡിക്കൽ പ്രോഗ്രാമുകൾ

പ്രതീകാത്മക ചിത്രം | Photo-Gettyimage
പ്രതീകാത്മക ചിത്രം | Photo-Gettyimage

ബെംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് (നിംഹാൻസ്), നഴ്സിങ്, പാരാമെഡിക്കൽ മേഖലകളിലെ ബി.എസ്‌സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

നഴ്സിങ് (നാലുവർഷം), അനസ്തേഷ്യാ ടെക്നോളജി, റേഡിയോഗ്രഫി, ക്ലിനിക്കൽ ന്യൂറോ ഫിസിയോളജിക്കൽ ടെക്നോളജി (എല്ലാം മൂന്നുവർഷം) എന്നീ ബാച്ചലർ ഓഫ് സയൻസ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. എല്ലാ പ്രോഗ്രാമുകൾക്കും ഒരുവർഷത്തെ ഇന്റേൺഷിപ്പും ഉണ്ടാകും. യോഗ്യത: പ്ലസ്ടു/തത്തുല്യ പ്രോഗ്രാം നിശ്ചിത വിഷയങ്ങൾ പഠിച്ച് ജയിച്ചിരിക്കണം.

പ്രോ​െസ്പക്ടസ് nimhansonline.in/UGStudent -ൽ ലഭിക്കും. അപേക്ഷ, ഇതേ വെബ് ലിങ്ക് വഴി ജൂലായ് 15 വരെ നൽകാം.

Content Highlights: NIMHANS Admission 2022