വൈവ വോസി, സ്പോട്ട് അഡ്മിഷൻ; എം.ജി. സർവകലാശാലാ വാർത്തകൾ

ഓണേഴ്സ് ബിരുദം, രണ്ടാം പ്രത്യേക അലോട്‌മെന്റ്: എം.ജി.സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കായുള്ള രണ്ടാം പ്രത്യേക അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്‌മെന്റ് ലഭിച്ചവർ 15-ന് വൈകീട്ട് നാലിനു മുൻപ് കോളേജുകളിൽ സ്ഥിരപ്രവേശനം നേടണം.
പി.ജി; ഒന്നാം പ്രത്യേക അലോട്‌മെന്റ്: എം.ജി. സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കായുള്ള ഒന്നാം പ്രത്യേക അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്‌മെന്റ് ലഭിച്ചവർ 17-ന് വൈകീട്ട് നാലിനുമുൻപ് കോളേജുകളിൽ സ്ഥിരപ്രവേശനം നേടണം. മുൻ അലോട്‌മെന്റുകളില്‍ താത്കാലിക പ്രവേശനത്തിൽ തുടരുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരും ഈ സമയപരിധിക്കു മുൻപ് കോളേജുകളിൽ സ്ഥിരപ്രവേശനം എടുക്കണം. പ്രവേശനം എടുക്കുന്നവർ തെളിവായി കൺഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. മുൻ അലോട്‌മെന്റുകളില്‍ ഉൾപ്പെടാത്തവരും അലോട്‌മെന്റ് ലഭിച്ചശേഷം പ്രവേശനം എടുക്കാത്തവരും ഇതുവരെ അപേക്ഷിക്കാത്തവരും ഉൾപ്പെടെയുള്ളവർക്ക് 18, 19 തീയതികളിൽ എസ്.സി.എസ്.ടി. വിഭാഗത്തിനുള്ള രണ്ടാം സ്പെഷ്യൽ അലോട്‌മെന്റ് രജിസ്ട്രേഷനൊപ്പം പുതിയതായി ഓപ്ഷൻ നൽകുകയും രജിസ്ട്രേഷൻ നടത്തുകയും ചെയ്യാം.
പ്രാക്ടിക്കൽ: ബി.സി.എ.-ഓഫ് കാമ്പസ് (സപ്ലിമെൻററി, മേഴ്സി ചാൻസ് ഏപ്രിൽ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 18 മുതൽ ഏറ്റുമാനൂരപ്പൻ കോളജിൽ നടക്കും.
നാലാം സെമസ്റ്റർ ബി.വോക്ക് പ്രിൻറിങ് ടെക്നോളജി (2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പീയറൻസ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 15, 17 തീയതികളിൽ നടത്തും. നാലാംസെമസ്റ്റർ എം.എസ്‌സി. ജിയോളജി സി.എസ്.എസ്. (2022 അഡ്മിഷൻ റെഗുലർ, 2019, 2020, 2021 അഡ്മിഷനുകൾ റീ അപ്പീയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 30-ന് നടത്തും.
സ്പോട്ട് അഡ്മിഷൻ: എം.ജി.സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ എം.എ. ഹിസ്റ്ററി (ബി.എസ്.-ഒന്ന്), ആന്ത്രപ്പോളജി (എസ്.സി.-രണ്ട്, എസ്.ടി.-ഒന്ന്, എൽ.സി.-ഒന്ന്, മുസ്‌ലിം-ഒന്ന്, ഇ.ഡബ്ല്യു.എസ്.-രണ്ട്) പ്രോഗ്രാമുകളിലെ ഒഴിവുകളിലേക്ക് 15-ന് സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ രാവിലെ 10-ന് അസ്സൽ രേഖകളുമായി വകുപ്പ് ഓഫീസിൽ എത്തണം. ഫോൺ: 9995203470.
സ്കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ എം.എ. പൊളിറ്റിക്സ് ആൻഡ് ഹ്യുമൻ റൈറ്റ്സ് പ്രോഗ്രാമിൽ പട്ടികജാതി വിഭാഗത്തിന് സംവരണംചെയ്ത ഒരുസീറ്റ് ഒഴിവുണ്ട്. അർഹരായവർ 17-ന് രാവിലെ 11-ന് അസ്സൽ രേഖകളുമായി വകുപ്പ് ഓഫീസിൽ എത്തണം.
സ്കൂൾ ഓഫ് മനേജ്മെൻറ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ എം.ബി.എ. പ്രോഗ്രാമിൽ എസ്.സി, എസ്.ടി. വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. അർഹരായവർ 18-ന് രാവിലെ 10-ന് അസ്സൽ രേഖകളുമായി വകുപ്പ് ഓഫീസിൽ എത്തണം. ഫോൺ: 0481-2733367.
സ്കൂൾ ഓഫ് പ്യൂവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ എം.എസ്‌സി. ഫിസിക്സ് പ്രോഗ്രാമിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ 15-ന് ഉച്ചയ്ക്ക് രണ്ടിന് അസ്സൽ രേഖകളുമായി വകുപ്പ് ഓഫീസിൽ എത്തണം. ഫോൺ: 0481-2731043/9895507247.
വൈവ വോസി: നാലാം സെമസ്റ്റർ എം.എസ്‌സി. ഡേറ്റാ അനലറ്റിക്സ് (സി.എസ്.എസ്.) (2022 അഡ്മിഷൻ റെഗുലർ, 2019, 2021 അഡ്മിഷനുകൾ റീ അപ്പീയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രോജക്റ്റ് ഇവല്യൂഷൻ, വൈവ വോസി പരീക്ഷകൾ 23, 24 തീയതികളിൽ നടക്കും.
അഞ്ചാംസെമസ്റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ്-ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ഡേറ്റ സയൻസ് (2021 അഡ്മിഷൻ റെഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, സപ്ലിമെൻററി ജൂൺ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 23 മുതൽ നടക്കും. നാലാം സെമസ്റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് (ഡേറ്റാ അനലിറ്റിക്സ് 2022 അഡ്മിഷൻ റെഗുലർ, 2019, 2020, 2021 അഡ്മിഷനുകൾ റീ അപ്പീയറൻസ് സി.എസ്.എസ്. ഏപ്രിൽ 2024) പരീക്ഷയുടെ പ്രോജക്റ്റ്, വൈവ പരീക്ഷകൾ 15-ന് നടത്തും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം: നാലാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.എ., എം.എസ്.സി. പ്രോഗ്രാമുകളുടെ പരീക്ഷകൾ ഓഗസ്റ്റ് അഞ്ചിന് അരംഭിക്കും. 20 മുതൽ 22 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. 24 വരെ ഫൈനോടു കൂടിയും, 25-ന് സൂപ്പർ ഫൈനോടുകൂടിയും അപേക്ഷ സ്വീകരിക്കും.
Content Highlights: mg university latest updates