പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനപരീക്ഷാ ഫീസ് കുറച്ചു
പുണെ: പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ.), കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്.ആര്‍.എഫ്.ടി.ഐ.) എന്നിവയിലെ പ്രവേശനപരീക്ഷാ ഫീസ് കുറച്ചു.
കോഴ്‌സ് ഫീസ് 10,000 രൂപയോളം ഉയര്‍ത്തിയ സാഹചര്യത്തിലാണ് അപേക്ഷാ തുകയിളവ്. ഇതുപ്രകാരം ജനറല്‍ വിഭാഗ വിദ്യാര്‍ഥികള്‍ക്ക് 2000 രൂപ, സംവരണവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 600 രൂപയാണ് അപേക്ഷാ ഫീസ്. നേരത്തെ ഫീസടച്ചവര്‍ക്ക് അധികതുക തിരിച്ചുനല്‍കും. ഫെബ്രുവരി 15, 16 തീയതികളില്‍ നടക്കുന്ന പ്രവേശനപ്പരീക്ഷയ്ക്ക് ജനുവരി 24-നുമുമ്പ് അപേക്ഷിക്കാം.
Content Highlights: FTII application Fee reduced, apply by january 24
Content Highlights: