എന്‍ജിനിയറിങ് അലോട്ട്‌മെന്റില്‍ പുതിയ അഞ്ച് ബ്രാഞ്ചുകള്‍

#ഡോ. എസ്. രാജൂകൃഷ്ണന്‍
KEAM 2020
KEAM 2020

കീം 2020 പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തിയിട്ടുള്ള എൻജിനിയറിങ് ബ്രാഞ്ചുകൾക്കു പുറമേ അഞ്ച് പുതിയ ബ്രാഞ്ചുകളിലേക്കുകൂടി വിദ്യാർഥികൾക്ക് ഓപ്ഷൻ രജിസ്ട്രേഷൻ പ്രക്രിയയിൽ ഓപ്ഷൻ നൽകാം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ് (കോഡ്-എ.ഡി.; അഞ്ച് സ്വകാര്യ സ്വാശ്രയ കോളേജുകളിൽ), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ., ഒരു സ്വകാര്യസ്വാശ്രയം), കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) (സി.ടി., സ്വകാര്യസ്വാശ്രയം-രണ്ട്), കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്) (സി.എൽ., സർക്കാർനിയന്ത്രിതം-ഒന്ന്, സ്വകാര്യസ്വാശ്രയം-ഒന്ന്), ഇലക്ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എൻജിനിയറിങ് (ഇ.എൽ., സ്വകാര്യ സ്വാശ്രയം-ഒന്ന്), എന്നിവയാണ് പുതിയ ബ്രാഞ്ചുകൾ. പ്രോസ്പെക്ടസിലെ മെറ്റല്ലർജി (കോഡ്: എം.ടി.) പട്ടികയിൽ ഉൾപ്പെടുന്നില്ല. മൊത്തം 35 ബ്രാഞ്ചുകളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

നിശ്ചിത എൻട്രികൾ കണ്ടെത്താൻ ഫിൽട്ടറിങ് സംവിധാനം

വിദ്യാർഥികൾക്ക് ലഭ്യമായ ഓപ്ഷനുകളിൽ ഏതാനും എണ്ണമേ തുടക്കത്തിൽ കാണാൻ കഴിയൂ. ബാക്കിയുള്ളവ താഴേക്ക് സ്ക്രോൾ ചെയ്ത് കണ്ടെത്താം. ഒരു നിശ്ചിതവിഭാഗത്തിലെ ഓപ്ഷനുകൾ മാത്രം കണ്ടെത്താൻ 'ഫിൽട്ടറിങ്' ഉപയോഗപ്പെടുത്താം.

എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റിൽ നിലവിൽ ഉൾപ്പെട്ടിട്ടുള്ള ഓപ്ഷനുകൾ; കോഴ്സസ്, ഇൻസ്റ്റിറ്റിയൂഷൻ ടൈപ്പ്, ക്വാട്ട എന്നിങ്ങനെ മൂന്നു ഫീൽഡുകൾ ഉപയോഗിച്ചുള്ള ഫിൽട്ടറിങ് നടത്തി കണ്ടെത്തി രജിസ്റ്റർ ചെയ്യാം.

ഡിഫോൾട്ടായി ഈ മൂന്നു എൻട്രികൾക്കു താഴെയുള്ള കളങ്ങളിലും 'ഓൾ' എന്നാകും കാണുക. അതാകുമ്പോൾ എല്ലാ വിഭാഗങ്ങളിലെയും എല്ലാ ഓപ്ഷനുകളും കാണാൻ കഴിയും.

'കോഴ്സസ്' എന്ന ലേബലിനുതാഴെയുള്ള ബോക്സ് ക്ലിക്കുചെയ്താൽ, കോഴ്സ്/ബ്രാഞ്ച് പേരുകൾ ഡ്രോപ് ഡൗൺ മെനുവിൽ കാണാം. അതിൽനിന്നും സിവിൽ എൻജിനിയറിങ് തിരഞ്ഞെടുത്താൽ ആ ബ്രാഞ്ചുള്ള കോളേജുകൾ എല്ലാം (ജി/എൻ/എസ്) കാണാം. ഈ ബ്രാഞ്ചുള്ള ഗവ. കൺട്രോൾഡ് കോളേജുകൾ മാത്രം കാണാൻ ഇൻസ്റ്റിറ്റിയൂഷൻ ടൈപ്പ്-തലക്കെട്ടിനു താഴെയുള്ള ബോക്സിൽ ക്ലിക്കുചെയ്ത് മെനുവിൽ നിന്നും 'ഗവ.കൺട്രോൾഡ് സെൽഫ് ഫിനാൻസിങ്' തിരഞ്ഞെടുക്കണം. ക്വാട്ട ഭാഗത്ത് ഗവൺമെന്റ് ക്വാട്ട (ജി/എൻ/എസ് വിഭാഗങ്ങളിലെ ഓപ്ഷനുകൾ)/മാനേജ്മെന്റ് ക്വാട്ട (എൻ. വിഭാഗം) ഓപ്ഷനുകൾ കാണാം.

തിരഞ്ഞെടുത്ത ഓപ്ഷനുകളും ഫിൽട്ടറിങ് വഴി കണ്ടെത്താൻ സൗകര്യമുണ്ട്. ഇതേ തത്ത്വമാണ് അവിടെയും പാലിക്കേണ്ടത്.

Content Highlights:five new branches for engineering allotment

Content Highlights: