ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി പ്രവേശനം

Representational image | Photo: gettyimages.in
Representational image | Photo: gettyimages.in

കേന്ദ്ര സര്‍വകലാശാലയായ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി (ഇഫ്‌ലു) പ്രവേശനത്തിന് അപേക്ഷിക്കാം. മുഖ്യ കാമ്പസായ ഹൈദരാബാദിലും ഷില്ലോങ്, ലഖ്‌നൗ എന്നീ കാമ്പസുകളിലുമായി നടത്തുന്ന ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.

ബിരുദ പ്രോഗ്രാമുകള്‍: ബി.എ. (ഓണേഴ്‌സ്): ഇംഗ്ലീഷ്, അറബിക്, ചൈനീസ്, ഫ്രഞ്ച്, ജര്‍മന്‍, ജാപ്പനീസ്, കൊറിയന്‍, പേര്‍ഷ്യന്‍, റഷ്യന്‍, സ്പാനിഷ്; ബി.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് 50 ശതമാനം മാര്‍ക്ക് വാങ്ങി (പട്ടിക വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക്) പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

പി.ജി. പ്രോഗ്രാമുകള്‍: എം.എ: ഇംഗ്ലീഷ്, ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, കംപ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്‌സ്, ലിറ്ററേച്ചേഴ്‌സ് ഇന്‍ ഇംഗ്ലീഷ്, കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇംഗ്ലിഷ് ലാംഗ്വേജ് ടീച്ചിങ്, ഹിന്ദി, അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഫ്രഞ്ച് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ജര്‍മന്‍ ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ജാപ്പനീസ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, റഷ്യന്‍ ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍.

ടീച്ചര്‍ എജ്യുക്കേഷന്‍: പി.ജി. ഡിപ്ലോമ ഇന്‍ ടീച്ചിങ് ഓഫ് ഇംഗ്ലീഷ്, ബി.എഡ്. ഇംഗ്ലീഷ്, പി.ജി. ഡിപ്ലോമ ഇന്‍ ടീച്ചിങ് ഓഫ് അറബിക്

പി.ജി.ഡിപ്ലോമ: പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രാന്‍സ്ലേഷന്‍

പിഎച്ച്.ഡി.: ലിംഗ്വിസ്റ്റിക്‌സ് ആന്‍ഡ് ഫൊണറ്റിക്‌സ്, എജ്യുക്കേഷന്‍, ഇംഗ്ലീഷ് ലാംഗ്വേജ് എജ്യുക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ്, ഹിന്ദി, കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇന്ത്യന്‍ ആന്‍ഡ് വേള്‍ഡ് ലിറ്ററേച്ചേഴ്‌സ്, ഏസ്തറ്റിക്‌സ് ആന്‍ഡ് ഫിലോസഫി, ഫിലിം സ്റ്റഡീസ് ആന്‍ഡ് വിഷ്വല്‍ കള്‍ച്ചര്‍, ഫ്രഞ്ച് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ജര്‍മന്‍ ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, റഷ്യന്‍ ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, സ്പാനിഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍.

അപേക്ഷ: https://www.efluniversity.ac.in വഴി ഓഗസ്റ്റ് 31 വരെ നല്‍കാം. പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷന്‍. ഗവേഷണ പ്രോഗ്രാമുകളുടേത് സെപ്റ്റംബര്‍ 18-നും മറ്റുള്ളവയുടേത് സെപ്റ്റംബര്‍ ഒന്‍പതിനും നടത്തും. തിരുവനന്തപുരവും പരീക്ഷാ കേന്ദ്രമാണ്.

Content Highlights: EFLU invites application for UG, PG, Research courses

Content Highlights: