ഹൈദരാബാദ് ഐ.ഐ.ടി.യില്‍ ഡെവലപ്മെന്റ് സ്റ്റഡീസ് എം.എ.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) ഹൈദരാബാദ് ലിബറൽ ആർട്സ് വകുപ്പ്, ഡെവലപ്മെന്റ് സ്റ്റഡീസിലെ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
രണ്ടുവർഷത്തെ ഫുൾടൈം പ്രോഗ്രാം, കോഴ്സ് വർക്ക്, ഡിസർട്ടേഷൻ എന്നിവ അടങ്ങുന്നതാണ്. അപേക്ഷകർക്ക് കുറഞ്ഞത് 55 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.എ. നേടിയുള്ള ബിരുദം വേണം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷ www.iith.ac.in വഴി (ഐ.ഐ.ടി.എച്ച് ന്യൂസ് ലിങ്ക്) മേയ് ഒന്നു വരെ അപേക്ഷിക്കാം.
Content Highlights: Development studies MA In Hydrabad IIT
Content Highlights: