ജിപ്മറില്‍ ബാച്ചലര്‍, മാസ്റ്റേഴ്സ് കോഴ്‌സുകളിലേക്ക് പ്രവേശനം

ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍), പുതുച്ചേരി 2020-21ലെ വിവിധ ബാച്ചലര്‍, മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

ബിരുദ പ്രോഗ്രാമുകള്‍

ബി.എസ്‌സി. നഴ്സിങ്, ബി.എസ്‌സി. അലൈഡ് ഹെല്‍ത്ത് സയന്‍സസ് - അനസ്തേഷ്യാ ടെക്നോളജി, കാര്‍ഡിയാക് ലബോറട്ടറി ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (എം.എല്‍.ടി.), മെഡിക്കല്‍ ടെക്നോളജി - ന്യൂറോ ടെക്നോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍ ടെക്നോളജി, ഒപ്ടോമെട്രി, പെര്‍ഫ്യൂഷന്‍ ടെക്നോളജി, റേഡിയോ തെറാപ്പി ടെക്നോളജി, എം. എല്‍.ടി. ഇന്‍ ബ്ലഡ് ബാങ്കിങ് എന്നിവയിലാണ് ബിരുദ പ്രോഗ്രാമുകള്‍.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്‍ഡ് സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച് ഓരോന്നും ജയിച്ച്, പ്ലസ്ടു തല പരീക്ഷ ജയിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്‍ഡ് സുവോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം (ജനറല്‍ ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനം, പട്ടിക, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 40 ശതമാനം) മാര്‍ക്ക് വേണം.

പ്രവേശന പരീക്ഷ

സെപ്റ്റംബര്‍ 22-ന് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. പരീക്ഷയ്ക്ക് മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലുള്ള, പ്ലസ്ടു നിലവാരമുള്ള 100 ചോദ്യങ്ങള്‍, ഫിസിക്സ്, കെമിസ്ട്രി (20 വീതം), ബയോളജി (40), ഇംഗ്ലീഷ് ലാംഗ്വേജ് , ലോജിക്കല്‍ ആന്‍ഡ് ക്വാണ്ടിറ്റേറ്റീവ് റീസണിങ് (10 വീതം) എന്നിവയില്‍ നിന്നും ഉണ്ടാകും. ശരിയുത്തരത്തിന് ഒരു മാര്‍ക്ക്. നെഗറ്റീവ് മാര്‍ക്കിങ് ഇല്ല. യോഗ്യത നേടാന്‍ 50-ാം പെര്‍സന്റൈല്‍ സ്‌കോര്‍ (ജനറല്‍ ഭിന്നശേഷി - 45-ാം പെര്‍സെന്റൈല്‍, പട്ടിക/ഒ.ബി.സി. - 40-ാം പെര്‍സന്റൈല്‍) നേടണം. മോക്ക് ടെസ്റ്റ് വെബ്സൈറ്റിലുണ്ട്.

മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍

എം.എസ്‌സി. നഴ്സിങ്, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, എം.എസ്‌സി. അലൈഡ് ഹെല്‍ത്ത് സയന്‍സസ് - മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ഫിസിയോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്, ന്യൂറോ ടെക്നോളജി, എം.എല്‍.ടി. മൈക്രോബയോളജി, എം.എല്‍.ടി. - പത്തോളജി; പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ നഴ്സിങ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ/ഫെലോഷിപ്പ്, പിഎച്ച്.ഡി. പ്രവേശനത്തിനു അപേക്ഷിക്കാം.

അപേക്ഷ: https://main.jipmer.edu.in വഴി സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് അഞ്ച് വരെ നല്‍കാം.

Content Highlights: Apply now for UG nad PG Courses at JIPMER Puducherry

Content Highlights: