യു.പി.എസ്.സി റാങ്ക് പട്ടികയിൽ 47 മലയാളികൾ; ആദ്യ നൂറിൽ രണ്ട് പേർ, വിജയത്തിളക്കത്തിൽ കേരളം

#Education desk
പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

തിരുവനന്തപുരം: യു.പി.എസ്.സി. സിവിൽ സർവീസസ് പരീക്ഷയിൽ 47 മലയാളികൾക്ക് റാങ്ക്. തിരുവനന്തപുരം നരുവാമൂട് സ്വദേശി ജെ.എസ്. ശ്രീജ 57-ാം റാങ്ക് നേടി മലയാളികളിൽ ഒന്നാമതെത്തി. കൊല്ലം ആശ്രാമം സ്വദേശി എച്ച്. ആദിത്യ നാരായണൻ 68-ാം റാങ്ക് നേടി രണ്ടാമതും. ആദ്യ 100 റാങ്കിൽ രണ്ട് മലയാളികളും 150 റാങ്കിൽ ഏഴ് മലയാളികളും ഉൾപ്പെട്ടു. കേരളത്തിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുത്ത 133 പേരാണുള്ളത്. 958 പേരുടെ റാങ്ക് പട്ടികയാണ് യു.പി.എസ്.സി പ്രസിദ്ധീകരിച്ചത്.

മിന്നും വിജയികൾ

ജെ.എസ്. ശ്രീജ(57), എച്ച്. ആദിത്യ നാരായണ(68), ബി. ഗോപിക (105), അജയ് ആർ. രാജ് (109), വിനീത് ലോഹിതാക്ഷൻ(129), വി.സി. ശ്രീലക്ഷ്മി(133), വിഷ്ണുപ്രിയ(149), ബി.കെ. സൂര്യ(162), എസ്. ദിവ്യ(166), കാജൽ രാജു(167), നിതിൻ പ്രദീപ്(172), ഹൃദ്യ എസ്. ബിജു(202), എസ്. പാർവതി(218), ബി. അഞ്ജന(222), അഭിജിത്ത് അശോകൻ(234), സ്മിതാ സാബു(239), അരവിന്ദ് ഈശ്വരൻകുട്ടി(248), സിദ്ധാർഥ് എം. ജോയ്(271), എ.എസ്. അനുഷ(284), അലൻ സിബി(289), അമൽ കാമ്പിയിൽ (362), കെ.ആർ. ലക്ഷ്മി (376), മുഹമ്മദ് അഷ്മിൽ ഷാ(382), പി. ജസീല ജന്നത്ത്(397), ടി.എ. മുഹമ്മദ് സ്വാലഹ്(429), ബി. അതിഥി കൃഷ്ണദേവ്(451), കെ. ആതിര സുഗതൻ (483), എം. ഷെയ്ഖ് മുഹമ്മദ് നിഷാദ്(497), വി.പി. ജഹാന സരീൻ(511), അരവിന്ദ് നാരായണൻ(528), എ. പദ്മജ സുരേഷ്(536), ആര്യ വാമനൻ(557), എം.എസ്. അരുണിമ(558), അസ്‌ന അൻവർ(576), അജിന ജോസ്(669), കെ. അബ്ദുൾ സുഫിയാൻ(695), ആർ. എച്ച്. നിതിൻ(699), എം. ഫൈറുസ് ഫാത്തിമ(708), കെ. മുഹമ്മദ് ഹാഷിം(713), മുഹമ്മദ് സുഹൈൽ(718), ഷിയാദ്(743), ജെ.എസ്. നന്ദന (745), കാവ്യ കൃഷ്ണൻ(749), ഷാലു ജോസഫ്(805), സി.പി. മുഹമ്മദ് ഷസിൻ(860), ടി. പ്രവീൺ കുമാർ (901), എസ്. കാവ്യ(916).

Content Highlights: 47 Malayali candidates cleared the UPSC Civil Services exam.