ഉത്തർപ്രദേശിൽ ക്രിസ്മസിന് കുട്ടികൾക്ക് അവധി നഷ്ടമാകും; വാജ്പേയി ജന്മശതാബ്ദി ആഘോഷിക്കണം

ലഖ്നൗ: ഉത്തർപ്രദേശിൽ ക്രിസ്മസ് അവധിദിനമായ ഡിസംബർ 25-ന് സ്കൂളുകളിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി ആഘോഷസമാപന പരിപാടി നടത്താൻ സർക്കാർ നിർദേശം. ഇതോടെ കുട്ടികൾക്ക് ക്രിസ്മസ് അവധിദിനത്തിൽ സ്കൂളിൽ വരേണ്ടിവരും. ഇത് അവധി നഷ്ടപ്പെടുന്നതിന് തുല്യമാകും.
ക്രിസ്മസ് ആഘോഷങ്ങൾക്കായി മറ്റ് സംസ്ഥാനസർക്കാരുകൾ സ്കൂൾ അവധിപ്പട്ടിക പുറത്തിറക്കിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. യുപിയിൽ വാജ്പേയിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് വൻ പരിപാടികളാണ് സ്കൂളുകളിൽ ആസൂത്രണം ചെയ്യുന്നതെന്നാണ് വിവരം. കഴിഞ്ഞവർഷവും ക്രിസ്മസ്ദിനത്തിൽ ശതാബ്ദി പരിപാടി നടത്തിയിരുന്നു. നേരത്തെ ഉത്തർപ്രദേശിൽ സ്കൂളുകൾക്ക് ക്രിസ്മസിന് അവധി നൽകിയിരുന്നു.
Content Highlights: Uttar Pradesh government directs schools to celebrate Atal Bihari Vajpayee`s birth centenary closing ceremony on Christmas Day. This cancels children`s holiday.