കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കാം; ഫോറന്‍സിക് സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുങ്ങുന്നു

ന്യൂഡല്‍ഹി:ഡല്‍ഹി സര്‍വ്വകലാശാലയിലെ ഫോറന്‍സിക് സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഇന്റേണുകളായി കുറ്റകൃത്യങ്ങള്‍ നടന്ന ഇടങ്ങള്‍ സന്ദര്‍ശിക്കും.അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസിനെ സമീപിക്കാനൊരുങ്ങുകയാണ് സര്‍വകലാശാല.
ഫീല്‍ഡിലുള്ള രീതികള്‍ നേരിട്ട് കണ്ട് മനസിലാക്കാനാണ് ഇത്തരമൊരു ഇന്റേൺഷിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി
എം.എസ്‌സി ഫോറന്‍സിക് സയന്‍സ് കോഴ്‌സിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കാണ് ഇന്റേണ്‍ഷിപ്പ് അതേസമയം എം.എസ്‌സി ഫോറന്‍സിക് സയന്‍സിന്റെ കരിക്കുലത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ല.
ഡല്‍ഹി പോലീസിന് കീഴിലാകും വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുക. ഫോറന്‍സിക് തെളിവുകള്‍ ലഭിക്കാനിടയാകുന്ന സാഹചര്യങ്ങളും ഇതിലൂടെ വ്യക്തമാകുമെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Content Highlights: university forensic science students may visit crime scenes