എംഎ ജേണലിസം:വെയ്‌റ്റേജ് മാർക്കിന് അപേക്ഷിക്കാം

തേഞ്ഞിപ്പലം: എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പ്രോഗ്രാമിന് അപേക്ഷ സമർപ്പിച്ച് പ്രവേശനപ്പരീക്ഷ എഴുതിയവർക്ക് വെയ്‌റ്റേജ് മാർക്ക് രേഖപ്പെടുത്താൻ അവസരം.വെയിറ്റേജ് മാർക്കിന് അർഹരായവർ അവരവരുടെ രജിസ്‌ട്രേഡ് ഇ-മെയിൽ വിലാസത്തിൽ ലഭ്യമായിട്ടുള്ള ലിങ്ക് മുഖേന വെയിറ്റേജ് മാർക്കിന് അർഹരാണ് എന്ന് തെളിയിക്കുന്ന രേഖകൾ ജൂൺ 13-ന് വൈകുന്നേരം നാലിന് മുൻപായി അപ്‌ലോഡ് ചെയ്യണം. ഫോൺ -04942407016, 2407017.
Content Highlights: Thenhipalam Journalism Entrance Exam: Upload Weightage Marks