തമിഴ്നാട്ടിൽ 59 ശതമാനം എൻജിനിയറിങ് സീറ്റുകളിലേക്കും ആളില്ല, മൂന്നാംഘട്ട കൗൺസലിങ് ഇന്നുമുതൽ

#Education Desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ചെന്നൈ: തമിഴ്‌നാട്ടിലെ എൻജിനിയറിങ് കോളേജുകളിലേക്കുള്ള രണ്ടാംഘട്ട കൗൺസലിങ് പൂർത്തിയായപ്പോൾ 59 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. ജനറൽ ക്വാട്ടയിൽ 1,81,436 സീറ്റുകളാണുള്ളത്. ഇതിൽ 74,658 സീറ്റുകളിലേക്ക് മാത്രമാണ് വിദ്യാർഥികൾ ചേർന്നത്. അവസാനഘട്ട കൗൺസലിങ് ബുധനാഴ്ചയാണ് നടക്കുന്നത്. 23 എൻജിനിയറിങ് കോളേജുകളിൽ ചേരാൻ കൗൺസലിങ്ങിൽ പങ്കെടുത്ത വിദ്യാർഥികൾ ആരും തയ്യാറായിട്ടില്ല.

44 കോളേജുകളിലെ 90 ശതമാനം സീറ്റുകളിലേക്കും വിദ്യാർഥികൾ ചേർന്നു. ഇനിയുള്ള 1,06,778 സീറ്റുകളിലേക്ക് 1.02 ലക്ഷം വിദ്യാർഥികളാണ് കൗൺസലിങ്ങിൽ പങ്കെടുക്കുക. ഡേറ്റാ വിഷ്വലൈസേഷൻ, ഡേറ്റാ സയൻസ്, എൻവയൺമെന്റൽ എൻജിനിയറിങ്, ജനറേറ്റീവ് എ.ഐ. ആൻഡ് മെഷീൻ ലേണിങ്, ഇൻഡസ്ട്രിയൽ എൻജിനിയറിങ് ആൻഡ് മാനേജ്‌മെന്റ്, മറൈൻ എൻജിനിയറിങ്, ടെക്സ്റ്റയിൽ കെമിസ്ട്രി എന്നീ കോഴ്‌സുകളിലേക്ക് കൗൺസലിങ്ങിൽ പങ്കെടുത്ത വിദ്യാർഥികൾ ആരും ചേർന്നില്ലെന്നും അധികൃതർ പറഞ്ഞു

Content Highlights: 59% of engineering seats in Tamil Nadu remain vacant after the second round of counseling