വീട്ടമ്മമാർക്ക് തുടർപഠനമൊരുക്കി ശ്രീനാരായണഗുരു സർവകലാശാല

കൊല്ലം: വിദ്യാഭ്യാസം മുടങ്ങിപ്പോയ വീട്ടമ്മമാരെ തിരികെ പഠനത്തിലേക്കു കൊണ്ടുവരാൻ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല കർമപദ്ധതികൾ തയ്യാറാക്കി.
അസാപ്, നാഷണൽ സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ എന്നിവയുമായി ചേർന്നാണ് കോഴ്സുകൾ രൂപകല്പനചെയ്യുക. വീട്ടമ്മമാരെ സ്വന്തംകാലിൽ നിർത്താൻ ഉതകുന്ന, സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ സഹായകമാകുന്ന കോഴ്‌സുകൾ ഉണ്ടായിരിക്കുമെന്ന് സിൻഡിക്കേറ്റ് അംഗം ബിജു മാത്യു പറഞ്ഞു.
Content Highlights: Sreenarayanaguru University provides further education to housewives