ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല: പഠിതാക്കൾക്കുള്ള കൗൺസലിങ് 24 മുതൽ

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല | ഫോട്ടോ: മാതൃഭൂമി
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല | ഫോട്ടോ: മാതൃഭൂമി

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ആദ്യ ബാച്ച് പ്രവേശനം നേടിയവർക്കുള്ള ഇൻഡക്‌ഷൻ പ്രോഗ്രാമും കൗൺസലിങ്ങും 24-ന് നടക്കും. എല്ലാ ജില്ലകളിലെയും പഠനസഹായകേന്ദ്രങ്ങളിൽ ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.

24-ന് രാവിലെ 9.30-ന് പഠിതാക്കൾ അവർ തിരഞ്ഞെടുത്ത പഠനകേന്ദ്രങ്ങളിലെത്തണം. പഠനസഹായസാമഗ്രികളും തിരിച്ചറിയൽ കാർഡുകളും അന്ന് വിതരണംചെയ്യും. അവധിദിവസങ്ങളിലാണ് ക്ലാസുകൾ. ഒരുദിവസം അഞ്ചുമണിക്കൂർ ക്ലാസുണ്ടാകും. 66 മണിക്കൂർവരെ ഒരു സെമസ്റ്ററിൽ നേരിട്ടുള്ള ക്ലാസുകൾ ലഭിക്കും. വെർച്വൽ പഠനത്തിനും സൗകര്യമുണ്ട്. വിവരങ്ങൾക്ക്: www.sgou.ac.in

പഠനസഹായകേന്ദ്രങ്ങൾ

  • തിരുവനന്തപുരം, മാർ ഇവാനിയോസ് കോളേജ്, നാലഞ്ചിറ -9447590739.
  • കൊല്ലം, ഫാത്തിമ മാതാ നാഷണൽ കോളേജ് -9995959612
  • പത്തനംതിട്ട, കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, അടൂർ -9961290888
  • ആലപ്പുഴ, എം.എസ്.എം. കോളേജ്, കായംകുളം -9447965566
  • കോട്ടയം, ഗവ. കോളേജ്, നാട്ടകം - 9846972633
  • ഇടുക്കി, ഗവ. കോളേജ്, കട്ടപ്പന - 7012063774
  • എറണാകുളം, മഹാരാജാസ് കോളേജ് - 9961218128
  • തൃശ്ശൂർ, സി. അച്യുതമേനോൻ ഗവ. കോളേജ് -7736327966
  • പാലക്കാട്, ശ്രീ നീലകണ്ഠ സംസ്കൃതകോളേജ്, പട്ടാമ്പി -9946241127
  • മലപ്പുറം, ഗവ. കോളേജ് -9745925294
  • കോഴിക്കോട്, ഫാറൂഖ് കോളേജ് -9747318061
  • വയനാട്, എൻ.എം.എസ്.എം. കോളേജ് -9447931205
  • കണ്ണൂർ, ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി -9496354482
  • കാസർകോട്, ഗവ. കോളേജ് -9496296413

സഹായങ്ങൾക്ക്

കണ്ണൂർ -8281087576, കോഴിക്കോട് -0495 2920228, പാലക്കാട് -0466 2912009, തൃപ്പൂണിത്തുറ -0484 2927436, കൊല്ലം ഹെഡ്ക്വാർട്ടേഴ്സ്- റീജണൽ സെന്റർ 0474-2966841.

Content Highlights: Sree Narayanaguru Open University