ശ്രീനാരായണഗുരു സർവകലാശാല സപ്ലിമെന്ററി-ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ഒന്നാം ബാച്ച് മൂന്നാം സെമസ്റ്റർ പിജി സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് മലയാളം, ഇംഗ്ലീഷ് പ്രോഗ്രാമുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല. പഠിതാക്കളുടെ കോഴ്‌സുകൾ തിരിച്ചുള്ള മാർക്ക് സർവകലാശാല വെബ്‌സൈറ്റിൽനിന്ന് ലഭിക്കും. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽനിന്ന് സർവകലാശാല അറിയിപ്പ് ലഭിച്ചതിനുശേഷം ഡൗൺലോഡ് ചെയ്യാം.
പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ സോഫ്റ്റ് കോപ്പി ലഭിക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള അവസാനതീയതി സർവകലാശാല വിജ്ഞാപനം മുഖാന്തരം അറിയിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
Content Highlights: SNGOU PG 3rd Sem Supplementary Results Released