ഭിന്നശേഷിക്കാർക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

Representational Image | Photo: canva.com
Representational Image | Photo: canva.com

കോളേജ് വിദ്യാഭ്യാസവകുപ്പ് മുഖേന കേന്ദ്ര സാമൂഹികനീതിമന്ത്രാലയം നടപ്പാക്കുന്ന പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസബിലിറ്റീസ് സ്കോളർഷിപ്പിനായി (ഫ്രഷ്/റിന്യൂവൽ) scholarships.gov.in വഴി അപേക്ഷിക്കാം.

അപേക്ഷകർ UDID കാർഡ് ഉള്ളവരും 40 ശതമാനത്തിൽ കുറയാത്ത ഭിന്നശേഷിയുള്ള പ്ലസ്‌ വൺ മുതൽ ബിരുദാനന്തരബിരുദംവരെ പഠിക്കുന്ന സർക്കാർ/എയ്ഡഡ്/അംഗീകൃത പ്രൈവറ്റ് സ്ഥാപനങ്ങളിലെ വിദ്യാർഥികളുമായിരിക്കണം. കുടുംബ വാർഷികവരുമാനം 2.5 ലക്ഷംരൂപയിൽ കവിയരുത്.

ഒക്ടോബർ 31-നകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: dcescholarship.kerala.gov.in | 9446096580 | postmatricscholarship@gmail.com

Content Highlights: Post Matric Scholarship for Students with Disabilities