സൈലത്തോട് സഹകരിക്കാൻ കഴിഞ്ഞത് സന്തോഷം -അലഖ് പാണ്ഡെ

ഫിസിക്സ് വാല’യുടെ ഫൗണ്ടറും സി.ഇ.ഒ.യുമായ അലഖ് പാണ്ഡെ, സൈലം ഫൗണ്ടറും സി.ഇ.ഒ.യുമായ ഡോ. അനന്തു, സൈലം ഡയറക്ടർ ലിജീഷ് കുമാർ എന്നിവർക്കൊപ്പം

കോഴിക്കോട്: ഉന്നതവിദ്യാഭ്യാസത്തോടും മത്സരപ്പരീക്ഷകളോടുമുള്ള മലയാളികളുടെ സമീപനം തന്നെ അദ്‌ഭുതപ്പെടുത്തിയതായി എഡ്-ടെക് പ്ലാറ്റ്ഫോമായ ‘ഫിസിക്സ് വാല’യുടെ ഫൗണ്ടറും സി.ഇ.ഒ.യുമായ അലഖ് പാണ്ഡെ. കാലിക്കറ്റ് ട്രേഡ് സെന്റർ ഓഡിറ്റോറിയത്തിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സൈലം ലേണിങ്ങുമായി ‘ഫിസിക്സ് വാല’ കൈകോർത്തതിന് ശേഷമുള്ള അലഖ് പാണ്ഡെയുള്ള ആദ്യ കേരളസന്ദർശനമാണിത്.

സാധാരണക്കാരായ കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി നാല്പതോളം യൂട്യൂബ് ചാനലുകൾ ആരംഭിച്ച് ഫ്രീ എജുക്കേഷൻ നൽകുകയെന്നത് കേരളത്തിന്റെ വിദ്യാഭ്യാസചരിത്രത്തിൽ സൈലത്തിന് മാത്രം ചിന്തിക്കാൻകഴിയുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ശ്രമങ്ങൾക്കൊപ്പം ചേർന്നുനിൽക്കാൻ കഴിയുന്നതിലുള്ള ‘ഫിസിക്സ്‌ വാല’യുടെ സന്തോഷവും അഭിമാനവും അലഖ് പാണ്ഡെ പങ്കുവെച്ചു.

‘ഫിസിക്സ് വാല’യുടെ പ്ലാറ്റ്ഫോമിൽ പഠിക്കുന്ന ലക്ഷക്കണക്കിന് കുട്ടികളുമായി നേരിട്ട് മത്സരിക്കാനുള്ള സൗകര്യം കേരളത്തിലെ കുട്ടികൾക്ക് സൈലം ഒരുക്കിയിട്ടുണ്ട്. ‘ഫിസിക്സ് വാല’യുടെ മുഴുവൻ സ്റ്റഡിമെറ്റീരിയലുകളും സൈലത്തിലൂടെ കേരളത്തിലെത്തും. സൈലം ഫൗണ്ടറും സി.ഇ.ഒ.യുമായ ഡോ. അനന്തു, സൈലം ഡയറക്ടർമാരായ ലിജീഷ് കുമാർ, വിനേഷ് കുമാർ എന്നിവരും പങ്കെടുത്തു.

Content Highlights: Physics Wallah partners with Xylem to strengthen southern footprint