യുനെസ്കോയുമായി സഹകരിച്ച് റീജണൽ സെന്റർ ഫോർ ബയോടെക്നോളജിയില്‍ നടത്തുന്ന ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു

Image: Freepik
Image: Freepik

യുനെസ്കോയുമായി സഹകരിച്ച്, കേന്ദ്ര ബയോടെക്നോളജി വകുപ്പുവഴി കേന്ദ്രസർക്കാർ സ്ഥാപിച്ച ഹരിയാണ ഫരീദാബാദിലെ റീജണൽ സെന്റർ ഫോർ ബയോടെക്നോളജി (ആർ.സി.ബി.) ബയോടെക്നോളജി പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആദ്യ രണ്ട് സെമസ്റ്റർ മാത്രം ട്യൂഷൻ ഫീസ് 6000 രൂപ വീതം നൽകണം. ലബോറട്ടറി ഫീസ് സെമസ്റ്ററിൽ 6000 രൂപ. മറ്റു ഫീസുകളും ഉണ്ട്. ഗവേഷണമേഖലകൾ: സ്ട്രക്ചറൽ ബയോളജി, മോളിക്യുളാർ മെഡിസിൻ, ഇൻഫക്‌ഷ്യസ് ഡിസീസ് ബയോളജി, അഗ്രിക്കൾച്ചറൽ ബയോടെക്നോളജി, സിസ്റ്റംസ് ആൻഡ് സിന്തറ്റിക് ബയോളജി, കാൻസർ ആൻഡ് സെൽ ബയോളജി ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ഗവേഷണങ്ങളിലാണ് സ്ഥാപനത്തിൽ അവസരമുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർ ഫാക്കൽട്ടിയുടെ മേൽനോട്ടത്തിൽ കോഴ്സ് വർക്ക് പൂർത്തിയാക്കി ഗവേഷണ പ്രവർത്തനങ്ങളിലൂടെ ഡോക്ടർ തീസിസിലേക്ക് നീങ്ങുന്നു.

യോഗ്യത: ലൈഫ് സയൻസസിന്റെ ഏതെങ്കിലും ശാഖയിലോ, കെമിസ്ട്രി, ഫിസിക്സ് എന്നിവയിലൊന്നിലെയോ എം.എസ്‌സി./എം.ടെക്. ബിരുദമോ, എം.ഫാർമ., എം.വി.എസ്‌സി., എം.ബി.ബി.എസ്., തത്തുല്യ യോഗ്യതയോ, 60 ശതമാനം മാർക്കോടെ (പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം)/തത്തുല്യ ഗ്രേഡോടെ നേടിയവർക്ക് അപേക്ഷിക്കാം. താഴെ നൽകിയിരിക്കുന്ന ഏതെങ്കിലും ഒരു പരീക്ഷയിൽ യോഗ്യത നേടി ഇന്റർവ്യൂ സമയത്ത്, സാധുതയുള്ള ഒരു ഫെലോഷിപ്പ് വേണം.

വിശദമായ വിജ്ഞാപനം www.rcb.res.in/ൽ ലഭിക്കും. അപേക്ഷ phd.rcb.ac.in വഴി നവംബർ 10 വരെ നൽകാം.

Content Highlights: PhD in Biotechnology at RCB, Faridabad | Apply Now