സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പയമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന നൈപുണി വികസന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നിഷ്യന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് ടെക്‌നിക്കല്‍ സര്‍വീസ് ഓപ്പറേറ്റര്‍ എന്നീ കോഴ്‌സുകളിലാണ് അവസരം.
യോഗ്യത: പത്താം തരം പാസായ 15നും 23നും ഇടയില്‍ പ്രായമുള്ള യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം.സംവരണ വിഭാഗത്തിനു പ്രായ ഇളവുകള്‍ ഉണ്ടായിരിക്കും. കോഴ്‌സ് ഫീസ് തികച്ചും സൗജന്യം. അപേക്ഷ ഫോറം സ്‌കൂള്‍ ഓഫീസില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്
SDC കോര്‍ഡിനേറ്റര്‍ :70 12 22 71 53
Content Highlights: Payyampra HSS Skill Development Courses