പേറ്റന്റ്‌ ഡ്രാഫ്റ്റിംഗ് ആന്‍ഡ് പ്രാക്ടീസ് കോഴ്‌സ് പൂര്‍ത്തിയായി

പ്രതീകാത്മകചിത്രം | photo: canva
പ്രതീകാത്മകചിത്രം | photo: canva

പേറ്റന്റ് ഡ്രാഫ്റ്റിംഗ് ആന്‍ഡ് പ്രാക്ടീസ് കോഴ്‌സിന്റെ ആദ്യ ബാച്ച് പടിയിറങ്ങുന്നു. സിഎസ്‌ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (NIIST) നേതൃത്വത്തിലാണ് കോഴ്‌സ് സംഘടിപ്പിച്ചത്. ഈ വര്‍ഷം ഓഗസ്റ്റ് 22 നാണ് കോഴ്‌സുകള്‍ ആരംഭിച്ചത്.

കോഴ്‌സിന്റെ സമാപനമെന്നോണ്ണം  ഇന്ന്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ്‌സ് ആന്‍ഡ് ഡിസൈന്‍സ് ആന്‍ഡ് ട്രേഡ്മാര്‍ക്കിംഗ് ആയ പ്രൊഫ.ഉന്നദ് പണ്ഡിറ്റ് വിദ്യാര്‍ത്ഥികളുമായി ഓണ്‍ലൈനില്‍ സംവദിക്കും. കഴിഞ്ഞ മാസം മുന്‍ കണ്‍ട്രോള്‍ ജനറല്‍ ഓഫ് പേറ്റന്റ്‌സ്‌ പി.എച്ച് കുര്യന്‍ ഐ.എ.എസ് തന്റെ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികളുമായി പങ്ക് വെച്ചിരുന്നു. നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ പ്രവീണ്‍ രാജിന്റെ നേതൃത്വത്തിലാണ് കോഴ്‌സ് ഏകോപിപ്പിച്ചത്.

Content Highlights: patent drafting and practice course completed