ടെക്‌നിക്കൽ ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ, പി.ജി. ഡിപ്ലോമ

#ഡോ. എസ്. രാജൂകൃഷ്ണൻ
പ്രതീകാത്മക ചിത്രം | Photo: Freepik.com
പ്രതീകാത്മക ചിത്രം | Photo: Freepik.com

 കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ കീഴിലുള്ള കല്പിത സർവകലാശാലയായ ഭോപാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ ടീച്ചേഴ്‌സ് ട്രെയിനിങ് ആൻഡ് റിസർച്ച് (എൻ.ഐ.ടി.ടി.ടി.ആർ.) 2025 അക്കാദമിക് സെഷനിൽ നടത്തുന്ന വിവിധ ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി.) ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

ഒരുവർഷം ദൈർഘ്യമുള്ള പി.ജി. ഡിപ്ലോമ പ്രോഗ്രാമുകൾ

(i) ഇൻഡസ്ട്രിയൽ ഇന്റർനെറ്റ് ഓഫ് തിങ്‌സ് (ഐ.ഐ.ഒ.ടി.)

(ii) മെക്കട്രോണിക്സ് ആൻഡ് റോബോട്ടിക്സ്

(iii) പ്രോഡക്ട് ഡിസൈൻ, വാലിഡേഷൻ ആൻഡ് ഓപ്റ്റിമൈസേഷൻ

(iv) അഡിറ്റീവ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിങ്

(v ) ഇലക്‌ട്രിക് വെഹിക്കിൾ ടെക്‌നോളജി (ഇ.വി.ടി.)

(vi) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (എ.ഐ. ആൻഡ് എം.എൽ.)

((vii) എനർജി ഹാർവസ്റ്റിങ് ആൻഡ് സ്റ്റോറേജ്

(viii) ബാങ്കിങ് ആൻഡ് മൈക്രോഫിനാൻസ്

(ix) എ.ആർ. - വി.ആർ. ക്രിയേറ്റിവിറ്റി ആൻഡ് ആനിമേഷൻ

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള ബന്ധപ്പെട്ട മേഖലയിൽ താത്‌പര്യമുള്ളവർക്ക് പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.

ഡിപ്ലോമ പ്രോഗ്രാമുകളും (ദൈർഘ്യം ആറുമാസം) പ്രവേശനയോഗ്യതയും

(i) സെമികണ്ടക്ടർ പാക്കേജിങ് (ഒ.എസ്.എ.ടി. ആൻഡ് എ.ടി.എം.പി.): ഇലക്‌ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/ഇലക്‌ട്രിക്കൽ ബ്രാഞ്ചിലെ എൻജിനിയറിങ് ഡിപ്ലോമ.

ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ/മെക്കട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/അനുബന്ധ മേഖലയിൽ എൻജിനിയറിങ്ങിലെ ബിരുദം/പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമുള്ളവർ, ഫിസിക്സ്/ ഇലക്‌ട്രോണിക്സ് ഒരു വിഷയമായി പഠിച്ച സയൻസ് ബിരുദധാരികൾ, ഫിസിക്സ്/ഇലക്‌ട്രോണിക്‌സ് ഒരു വിഷയമായി ബിരുദതലത്തിൽ പഠിച്ചശേഷം ഏതെങ്കിലും സയൻസ് വിഷയത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമുള്ളവർ എന്നിവർക്കും അപേക്ഷിക്കാം. ഈ കോഴ്സുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക്‌ വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം.

(ii) സി.എ.എം. ആൻഡ് സി.എൻ.സി. കൺട്രോളർ: മെക്കാനിക്കൽ എൻജിനിയറിങ്/കംപ്യൂട്ടർസയൻസ് ആൻഡ് എൻജിനിയറിങ്, ഡിപ്ലോമ/ഡിഗ്രി/തത്തുല്യ യോഗ്യത. ഇതേ മേഖലയിൽ ജോലിചെയ്യുന്ന പ്രൊഫഷണലുകൾക്കും അപേക്ഷിക്കാം.

(iii) അഗ്രിടെക് ആൻഡ് ഡ്രോൺ ടെക്‌നോളജി: അഗ്രിക്കൾച്ചർ എൻജിനിയറിങ്/സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ്‌ എൻജിനിയറിങ്/സിവിൽ എൻജിനിയറിങ്/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് ഡിഗ്രി/ഡിപ്ലോമ/തത്തുല്യ യോഗ്യത. ഇതേ മേഖലയിൽ ജോലിചെയ്യുന്ന പ്രൊഫഷണലുകൾക്കും അപേക്ഷിക്കാം.അപേക്ഷ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക്: nitttrbpl.ac.in/admission.php അവസാന തീയതി: ഫെബ്രുവരി 20

Content Highlights: NITTR Bhopal PG Diploma Admissions 2025