NIRF റാങ്കിങ്: IIT മദ്രാസ് ഒന്നാമത്, കേരളയും കോഴിക്കോട് എന്‍ഐടിയും കുസാറ്റും ആദ്യ അന്‍പതില്‍

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എന്‍ഐആര്‍എഫ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് െഫ്രയിംവര്‍ക്ക്) റാങ്കിങ്ങില്‍ തുടര്‍ച്ചയായ ഏഴാം വര്‍ഷവും ദേശീയതലത്തില്‍ ഒന്നാമതെത്തി ഐഐടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) മദ്രാസ്. രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് (ഐഐഎസ്സി) ആണ് രണ്ടാമത്. ബോംബെ, ഡല്‍ഹി, കാന്‍പുര്‍, ഖരഗ്പുര്‍, റൂര്‍ക്കി ഐഐടികള്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളിലെത്തി. ഡല്‍ഹി എയിംസ് എട്ടാം സ്ഥാനവും ജെഎന്‍യു ഒന്‍പതാം സ്ഥാനവും ബനാറസ് ഹിന്ദു സര്‍വകലാശാല പത്താം സ്ഥാനവും കരസ്ഥമാക്കി.
ഇക്കൂട്ടത്തില്‍ ദേശീയതലത്തിലെ റാങ്കിങ്ങില്‍ കേരള സര്‍വകലാശാലയും (42), കോഴിക്കോട് എന്‍ഐടിയും (45), കുസാറ്റും (50) ആദ്യ അന്‍പത് സ്ഥാനങ്ങളിലുണ്ട്. 79-ാം റാങ്കുമായി എംജി സര്‍വകലാശാലയും ആദ്യ നൂറില്‍ ഇടംപിടിച്ചു. പതിനാലായിരത്തിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈവര്‍ഷത്തെ റാങ്കിങ്ങില്‍ പങ്കെടുത്തു. 2016-ലാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് റാങ്കിങ് തുടങ്ങിയത്.
വിവിധ വിഭാഗങ്ങളില്‍ അഖിലേന്ത്യാതലത്തില്‍ ആദ്യമൂന്നില്‍ ഇടം നേടിയ സ്ഥാപനങ്ങളും ആദ്യ നൂറില്‍ ഇടം നേടിയ കേരളത്തിലെ സ്ഥാപനങ്ങളും. ബ്രാക്കറ്റില്‍ റാങ്ക്:
ഓവറോള്‍
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസ് (1) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐഎസ്സി) ബെംഗളൂരു (2) ഐഐടി ബോംബെ (3) കേരള സര്‍വകലാശാല (42) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി) കാലിക്കറ്റ് (45) കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (50) എംജി സര്‍വകലാശാല (79)
സര്‍വകലാശാല
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബെംഗളൂരു (1) ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, ന്യൂഡല്‍ഹി (2) മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജുക്കേഷന്‍ -മണിപ്പാല്‍ (3) കേരള സര്‍വകലാശാല (25) കുസാറ്റ് (32) എംജി (43)
കോളേജ്
ഹിന്ദു കോളേജ് -ന്യൂഡല്‍ഹി (1) മിറന്‍ഡ ഹൗസ് -ന്യൂഡല്‍ഹി (2) ഹന്‍സ് രാജ് കോളേജ് -ന്യൂഡല്‍ഹി (3) രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് -എറണാകുളം (12) യൂണിവേഴ്സിറ്റി കോളേജ് -തിരുവനന്തപുരം (23) സേക്രഡ് ഹാര്‍ട്ട് കോളേജ് -കൊച്ചി (44) സെയ്ന്റ് തോമസ് കോളേജ് -തൃശ്ശൂര്‍ (53) എസ്ബി കോളേജ് -ചങ്ങനാശ്ശേരി (56) സെയ്ന്റ് തെരേസാസ് കോളേജ് -എറണാകുളം (60) മാര്‍ ഇവാനിയോസ് കോളേജ് -തിരുവനന്തപുരം (61) സെയ്ന്റ് ജോസഫ്സ് കോളേജ് -ദേവഗിരി കോഴിക്കോട് (74) മഹാരാജാസ് കോളേജ് -എറണാകുളം (75) വിമല കോളേജ് -തൃശ്ശൂര്‍ (78) ഫാറൂഖ് കോളേജ് -കോഴിക്കോട് (82) സെയ്ന്റ് ജോസഫ്സ് കോളേജ് -തൃശ്ശൂര്‍ (83) സിഎംഎസ് കോളേജ് -കോട്ടയം (86) ക്രൈസ്റ്റ് കോളേജ് -തൃശ്ശൂര്‍ (87) മാര്‍ അത്തനേഷ്യസ് കോളജ് -കോതമംഗലം (92) യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ് -എറണാകുളം (96) ഗവണ്‍മെന്റ് കോളേജ് -ആറ്റിങ്ങല്‍ (99)
ഗവേഷണസ്ഥാപനങ്ങള്‍
ഐഐഎസ്സി -ബെംഗളൂരു (1) ഐഐടി -മദ്രാസ് (2) ഐഐടി -ഡല്‍ഹി (3)
എന്‍ജിനിയറിങ്
ഐഐടി മദ്രാസ് (1) ഐഐടി ഡല്‍ഹി (2) ഐഐടി ബോംബെ (3) എന്‍ഐടി -കാലിക്കറ്റ് (21) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജി -തിരുവനന്തപുരം (61) ഐഐടി -പാലക്കാട് (64).
മാനേജ്മെന്റ്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) -അഹമ്മദാബാദ് (1) ഐഐഎം -ബെംഗളൂരു (2) ഐഐഎം -കോഴിക്കോട് (3) കുസാറ്റ് (82) എന്‍ഐടി -കാലിക്കറ്റ് (85) രാജഗിരി ബിസിനസ് സ്‌കൂള്‍ (91).
ഫാര്‍മസി
ജാമിയ ഹംദര്‍ദ് -ന്യൂഡല്‍ഹി (1) ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍സ് സയന്‍സ് -പിലാനി (2) പഞ്ചാബ് സര്‍വകലാശാല (3)
മെഡിക്കല്‍
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) -ന്യൂഡല്‍ഹി (1) പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് -ചണ്ഡീഗഢ് (2) ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് -വെല്ലൂര്‍ (3) ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി, തിരുവനന്തപുരം (17)
ഡെന്റല്‍
എയിംസ് -ന്യൂഡല്‍ഹി (1) സവിത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്‍ഡ് ടെക്നിക്കല്‍ സയന്‍സസ് -ചെന്നൈ (2) മൗലാന ആസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സസ് (3) ഗവ. ഡെന്റല്‍ കോളേജ് -തിരുവനന്തപുരം (35) ഗവ. ഡെന്റല്‍ കോളേജ് -കോഴിക്കോട് (38)
നിയമം
നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി -ബെംഗളൂരു (1) നാഷണല്‍ ലോ യൂണിവേഴ്സിറ്റി -ന്യൂഡല്‍ഹി (2) നാള്‍സാര്‍ യൂണിവേഴ്സിറ്റി ഓഫ് ലോ -ഹൈദരാബാദ് (3) കുസാറ്റ് (13)
ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ്
ഐഐടി -റൂര്‍ക്കി (1) എന്‍ഐടി -കാലിക്കറ്റ് (2) ഐഐടി -ഖരക്പുര്‍ (3) കോളേജ് ഓഫ് എന്‍ജിനിയറിങ് -തിരുവനന്തപുരം (15)
അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് അനുബന്ധ മേഖലകള്‍
ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് -ന്യൂഡല്‍ഹി (1) ഐസിഎആര്‍ -നാഷണല്‍ ഡെയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് -കര്‍ണാല്‍ ഹരിയാണ (2) പഞ്ചാബ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി (3) കേരള കാര്‍ഷിക സര്‍വകലാശാല (12) കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് -കൊച്ചി (31).
ഇനവേഷന്‍
ഐഐടി മദ്രാസ് (1) ഐഐടി ബോംബെ (2) ഐഐഎസ്സി -ബെംഗളൂരു (3)
ഓപ്പണ്‍ യൂണിവേഴ്സിറ്റി
ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) -ന്യൂഡല്‍ഹി (1) കര്‍ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്സിറ്റി -മൈസൂരു (2) യുപി ആര്‍ടി ഓപ്പണ്‍ യൂണിവേഴ്സിറ്റി -അലഹാബാദ് (3)
സ്‌കില്‍ യൂണിവേഴ്സിറ്റി
സിംബയോസിസ് സ്‌കില്‍സ് ആന്‍ഡ് പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി -മഹാരാഷ്ട്ര (1) സിംബയോസിസ് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസ് -മധ്യപ്രദേശ് (2) ശ്രീ വിശ്വകര്‍മ സ്‌കില്‍ യൂണിവേഴ്സിറ്റി -ഹരിയാണ (3)
സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റി
ജാദവ്പുര്‍ യൂണിവേഴ്സിറ്റി -കൊല്‍ക്കത്ത (1) അണ്ണാ യൂണിവേഴ്സിറ്റി -ചെന്നൈ (2) പഞ്ചാബ് യൂണിവേഴ്സിറ്റി (3) കേരള സര്‍വകലാശാല (5) കുസാറ്റ് (6) എംജി യൂണിവേഴ്സിറ്റി (17) കാലിക്കറ്റ് യൂണിവേഴ്സിറ്റി (38).
Content Highlights: IIT Madras ranked #1 in India for the 7th consecutive year by NIRF