വിദൂരവിദ്യാഭ്യാസ കോഴ്സുകളിലേക്ക് മുംബൈ സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു

വിവിധ കോഴ്സുകളിലേക്ക് വിദൂരവിദ്യാഭ്യാസത്തിന് അപേക്ഷകള്‍ ക്ഷണിച്ച് മുംബൈ യൂണിവേഴ്സിറ്റി. മാസ്റ്റര്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (എംഎംഎസ്), മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (എംസിഎ) എന്നീ കോഴ്സുകളിലേക്കാണ് സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷനിലൂടെയാണ് (സിഡിഒഇ) അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.
ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ജൂലായ് 24 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. പ്രവേശനപരീക്ഷ ഓഗസ്റ്റ് 11-ന് ഓണ്‍ലൈനിലൂടെ നടത്തും.
മാസ്റ്റര്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ (എംഎംഎസ്) 720 വിദ്യാര്‍ഥികള്‍ക്കും മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ അപ്ലിക്കേഷനില്‍ (എംസിഎ) 2,000 വിദ്യാര്‍ഥികള്‍ക്കുമാണ് അവസരമുള്ളത്. ഇരുകോഴ്സുകളും എ ഐസിടിഇ, യുജിസി അംഗീകൃതമാണ് ഇരുകോഴ്സുകളും.
എങ്ങനെ അപേക്ഷിക്കാം
1) ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
2) ഹോംപേജിലെ അപ്ലിക്കേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
3) ലോഗിന്‍ വിവരങ്ങള്‍ നല്‍കുക
4) അപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കുക
5) ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുക
6) അപ്ലിക്കേഷന്‍ ഫീ അടയ്ക്കുക
7) ഫോം സബ്മിറ്റ് ചെയ്യുക
8) കോപ്പി ഡൗണ്‍ലോഡ് ചെയ്ത് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക.
Content Highlights: mumbai university admissions open for distance education